Alt Image
സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെ

രാജ്യത്തെ വ്യാവസായികോത്പാദനം ജൂലൈയില്‍ 2.4 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: വ്യാവസായികോത്പാദന സൂചികയനുസരിച്ച് രാജ്യത്തിന്റെ വ്യാവസായികോത്പാദനം ജൂലൈയില്‍ 2.4 ശതമാനമായി കുറഞ്ഞു. ജൂണ്‍ മാസത്തില്‍ ഉത്പാദനം 12.3 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

പ്രതീക്ഷിച്ചതിലും കുറവാണ് ജൂലൈ ഉത്പാദന തോത്. 17 സാമ്പത്തികവിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് മണികണ്‍ട്രോള്‍ നടത്തിയ സര്‍വേയില്‍ 4.1 ശതമാനമായിരുന്നു അനുമാനം. നിര്‍ണ്ണായക മേഖലകളായ മൈനിംഗ്, മാനുഫാക്ച്വറിംഗ്, വൈദ്യുതി എന്നിവ യഥാക്രമം -3.3 ശതമാനം,3.2 ശതമാനം,2.3 ശതമാനം എന്നിങ്ങനെയാണ് കുറവ് രേഖപ്പെടുത്തിയത്.

തൊട്ടുമുന്‍ മാസമായ ജൂണില്‍ ഇത് യഥാക്രമം 7.5 ശതമാനം, 12.5 ശതമാനം, 16.4 ശതമാനം ശതമാനം എന്നിങ്ങനെയായിരുന്നു. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തില്‍ പ്രാഥമിക ഉത്പാദനം 2.5 ശതമാനമായും മൂലധന ചരക്ക് ഉത്പാദനം 5.8 ശതമാനമായും ഇടനില ഉത്പന്നങ്ങളുടെ ഉത്പാദനം 3.6 ശതമാനമായും അടിസ്ഥാനസൗകര്യ ഉത്പന്നങ്ങളുടെ ഉത്പാദനം 3.9 ശതമാനമായും ഉപഭോഗ ഉപകരണങ്ങളുടെ ഉത്പാദനം 2.4 ശതമാനമായും ഉപകരണങ്ങളല്ലാത്ത ഉപോഭോഗ ഉത്പന്നങ്ങളുടെ ഉത്പാദനം -2 ശതമാനമായും ജൂലൈയില്‍ കുറഞ്ഞു.

മെയ് മാസത്തില്‍ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 19.6 ശതമാനം രേഖപ്പെടുത്തിയ ശേഷം വ്യാവസായിക ഉത്പാദന തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. താരതമ്യത്തിന് ഉപയോഗിച്ച അടിസ്ഥാന കണക്കുകള്‍ ഹിതകരമായതിനാലാണ് മെയ് മാസത്തില്‍ അനുകൂല പ്രകടനമുണ്ടായത്. കോവിഡ് രണ്ടാം തരംഗ കാലത്തെ ഡാറ്റയാണ് മെയ് മാസത്തില്‍ അടിസ്ഥാനമായത്.

പിന്നീട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ അടിസ്ഥാന കണക്കുകള്‍ ശക്തമായി.

X
Top