മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടി മദ്രാസ് ഒന്നാമത്

ഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഇത്തവണയും മുന്നില്‍. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. കേരളത്തില്‍ നിന്ന് 3 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. എം.ജി സര്‍വകലാശാല 51, കുസാറ്റ്-69, കോഴിക്കോട് എന്‍.ഐ.ടി 79 എന്നിങ്ങനെയാണ് റാങ്കുകള്‍.
ഓവറോള്‍, എന്‍ജിനയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. ഒൻപതാമത് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡല്‍ഹി മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.
മാനേജ്‌മെന്റില്‍ ഐ.ഐ.എം അഹമ്മദാബാദ് ആണ് ഒന്നാമത്. ഐ.ഐ.എം കോഴിക്കോട് അഞ്ചാമതാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഒന്നാമത്. കേരളത്തില്‍ നിന്ന് മൂന്ന് എന്‍ജിനിയറിങ് കോളേജുകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എന്‍.ഐ.ടി കോഴിക്കോട് റാങ്ക് പട്ടികയില്‍ മുപ്പതാമതാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ടെക്‌നോളജി 40-ാമതാണ്. പാലക്കാട് ഐഐടി -68.

X
Top