കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

നിയമവിരുദ്ധ പ്രവർത്തനങ്ങൾ: 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച്‌ വാട്സ്ആപ്പ്

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്ന് മെറ്റ പറഞ്ഞു.

2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്.

വാട്സ്ആപ്പിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുളള നടപടികൾ നടന്നുവരികയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മെറ്റ വ്യക്തമാക്കി.

തങ്ങളുടെ സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതിരുന്ന നിരവധി അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചു. ബൾക്ക് മെസ്സേജിങ്, സ്പാമിങ്, ആൾക്കാരെ പറ്റിക്കുന്ന പ്രവൃത്തിയിലേർപ്പെടുക, തെറ്റിദ്ധാരണാപരമായ കണ്ടന്റുകൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്.

നിയമവിരുദ്ധ പ്രവൃത്തികളിലേർപ്പെട്ട അക്കൗണ്ടുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഉപയോക്താക്കളുടെ പരാതിയെ തുടർന്ന് നിരോധിക്കപ്പെട്ട അക്കൗണ്ടുകളും നിരവധിയാണ്.

ഐ ടി ആക്ടിലെ 4(1)(d) വകുപ്പ് പ്രകാരവും 3A(7) വകുപ്പ് പ്രകാരവുമായിരുന്നു നടപടി. ജനപ്രിയ സോഷ്യൽ മീഡിയ ആപ്പിന്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കാനും സുരക്ഷിതമായ സോഷ്യൽ മീഡിയ അന്തരീക്ഷം ഒരുക്കാനുമാണ് ഈ നപടിയെന്നാണ് മെറ്റയുടെ അവകാശവാദം.

X
Top