Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

28,000 കോടി രൂപയുടെ മയക്കുമരുന്ന് ഇടപാട്; 3 ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: 28,000 കോടി രൂപയുടെ അനധികൃത മയക്കുമരുന്ന് ഇടപാടുകളില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ വശം പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിനേയും ചുമതലപ്പെടുത്തിയതായി സാമ്പത്തിക ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.

കേമന്‍ ദ്വീപുകള്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, നൈജീരിയ എന്നിവിടങ്ങളില്‍ നടന്ന ഇടപാടുകള്‍ക്കുള്ള പണം ഡിജിറ്റല്‍ കറന്‍സിയില്‍ ഇന്ത്യന്‍ എക്്‌സ്‌ചേഞ്ചുകല്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് എഫ്‌ഐയു പറയുന്നു.2019-21 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഏത് കമ്പനികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്ന കാര്യം വ്യക്തമല്ല.

ഇക്കാര്യം വെളിപെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഡാര്‍ക്ക് വെബിലൂടെ മയക്കുമരുന്ന് ഇടപാട് നടത്തിയ മൂന്നുപേരെ ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ക്രിപ്റ്റോകറന്‍സി ഇടപാടുകളിലൂടെയാണ് ഇവര്‍ പണമിടപാട് നടത്തിയിരുന്നെതെന്ന് പിന്നീട് തെളിഞ്ഞു.

X
Top