Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സാധാരണ മണ്‍സൂണ്‍ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്, ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് കൂടുതല്‍ മുന്നേറുകയാണെന്ന് ഐഎംഡി (ഇന്ത്യന്‍ കാലവസ്ഥ വകുപ്പ്) അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കും. എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവും കാണുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാന കാര്യങ്ങള്‍

ഇന്ത്യയില്‍ ജൂണില്‍ മഴ സാധാരണയിലും താഴെയാകാന്‍ സാധ്യതയുണ്ട്.

തെക്കന്‍ ഉപദ്വീപ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.

2023 മെയ് മാസത്തില്‍ സാധാരണ മഴയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉഷ്ണതരംഗങ്ങള്‍ കുറവാണ്.

അടുത്ത കുറച്ച് ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ മഴ ലഭിക്കും.

ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍.

ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത.

എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവുമില്ല.

പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ 2024 വരെ തുടരും.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 96% ആണെന്ന് ഐഎംഡി പ്രവചിക്കുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയുടെ കുറവ്, പെനിന്‍സുലര്‍ ഇന്ത്യയില്‍ അധികം.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ലഭിക്കുക ദീര്‍ഘകാല ശരാശരിയില്‍ 92 ശതമാനത്തില്‍ താഴെ മഴ.

X
Top