ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയ 250 ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയുമായി ഐഎംഡിബി; ആദ്യ ഇരുപതില്‍ 5 മലയാള ചിത്രങ്ങളും

കൊച്ചി:  ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയ 250 ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി. 2023ല്‍ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ചിത്രം 12വേ ഫെയില്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. മഹാരാജ, കാന്താര, ലാപതാ ലേഡിസ് തുടങ്ങിയ ചിത്രങ്ങളും ആദ്യ നിരയിലുണ്ട്. ഹോം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങള്‍ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ്, കീരീടം, സന്ദേശം എന്നീ ചിത്രങ്ങള്‍ ആദ്യ ഇരുപതില്‍ സ്ഥാനം കണ്ടെത്തി. ഒപ്പും ആടുജീവിതവും മഞ്ഞുമ്മല്‍ ബോയ്‌സും പട്ടികയിലുണ്ട്.

ഐഎംഡിബിയില്‍ 8.5 മില്യണിലേറെ വോട്ടുകള്‍ നേടിയിട്ടുള്ള 250 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. നായകന്‍, അപുര്‍സന്‍സാര്‍, അന്‍പേശിവം, പരിയേറും പെരുമാള്‍, 3 ഇഡിയറ്റ്‌സ്, 777 ചാര്‍ളി, താരേ സമീര്‍പര്‍, ദംഗല്‍ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യ ഇരുപതിലുള്ളത്. സംവിധായന്‍ മണിരത്‌നത്തിന്റെ 7 ചിത്രങ്ങള്‍ പട്ടികയില്‍ ഇടം നേടി. അനുരാഗ് കശ്വപിന്റെ 6 ചിത്രങ്ങള്‍ പട്ടികയിലുണ്ട്.

ചലച്ചിത്രങ്ങള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ ശ്രോതസ്സായ ഐഎംഡിബിയുടെ,  2022 ഒക്ടോബറില്‍ ആരംഭിച്ച ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് 250,000 ഫോളോവേഴ്‌സ് തികഞ്ഞതിന്റെ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ പുതിയ കണ്ടന്റുകള്‍ക്കായി കൂടുതല്‍ പേരും തിരയുന്നത് ഐഎംഡിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ്.

പൂര്‍ണമായ പട്ടിക കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം:https://www.imdb.com/india/top-rated-indian-movies/

X
Top