സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ധനകമ്മി ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി

ന്യൂഡല്‍ഹി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യ ഉത്കര്‍ഷേച്ഛയോടെ പ്രവര്‍ത്തിക്കണമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്). ‘2025-26 ആകുമ്പോഴേക്കും ധനക്കമ്മി 4.5 ശതമാനത്തിലൊതുക്കാനും പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കും. അതിനായി ചെലവിടല്‍ കാര്യക്ഷമമാക്കുകയും സബ്‌സിഡി, ജിഎസ്ടി,എക്‌സൈസ് നികുതി, ആദായ നികുതി എന്നിവ പരിഷ്‌ക്കരിക്കുകയും വേണം.

അന്തര്‍ദ്ദേശീയ നാണയനിധി (ഐഎംഎഫ്) ഇന്ത്യ മിഷന്‍ ചീഫ് നാദാ ചൗയേരിയാണ് ഇക്കാര്യം പറഞ്ഞത്. ജിഡിപിയുടെ 6.4 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം നിറവേറാന്‍ ചെലവുകള്‍ വെട്ടി കുറക്കേണ്ടിവരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഭക്ഷ്യധാന്യ സബ്സിഡി് നടപ്പു സാമ്പത്തിക വര്‍ഷം 2.7 ലക്ഷം കോടി (32.74 ബില്യണ്‍ ഡോളര്‍) രൂപയാകുന്ന സാഹചര്യത്തിലാണിത്.

ബജറ്റില്‍ കാണക്കാക്കിയിരിക്കുന്ന 2.07 ലക്ഷം കോടി രൂപയെക്കാള്‍ (25.14 ബില്യണ്‍ ഡോളര്‍) 30 ശതമാനം അധികമാണ് സബ്‌സിഡി. ഈ വര്‍ഷം ശക്തമായ നികുതി പിരിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യത്തിനും വളത്തിനും സബ്‌സിഡികള്‍ വര്‍ധിപ്പിച്ചത് കേന്ദ്ര ബജറ്റിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ഭക്ഷ്യധാന്യ സബ്‌സിഡി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ അനുവദിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കുള്ള സബ്സിഡി ഇനത്തില്‍ ഇന്ത്യ ചെലവഴിക്കുക 5.334 ട്രില്യണ്‍ രൂപ (67 ബില്യണ്‍ ഡോളര്‍)യാണ്.

ബജറ്റ് എസ്റ്റിമേറ്റാകട്ടെ 3.2 ട്രില്യണ്‍ രൂപയും. കോവിഡ് മഹാമാരിയും റഷ്യ-ഉക്രൈന്‍ യുദ്ധവുമാണ് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ അധിക ആശ്വാസ നടപടികള്‍ക്ക് നിര്‍ബന്ധിതമാക്കുന്നത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സബ്സിഡി ലക്ഷ്യം മറികടക്കുന്നത്.

മൊത്തം ചെലവഴിക്കലിന്റെ 10 ല്‍ ഒന്ന് സബ്സിഡി ഇനത്തില്‍ രാജ്യം നല്‍കുന്നു. ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.4 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ ചെറുകിട സമ്പാദ്യ ഫണ്ടില്‍ നിന്ന് കൂടുതല്‍ കടമെടുക്കാനാകും സര്‍ക്കാര്‍ തുനിയുക. ലക്ഷ്യത്തില്‍ കൂടുതല്‍ നികുതി പിരിക്കാന്‍ സാധിക്കുമെങ്കിലും ആവശ്യകതകള്‍ നിറവേറ്റാന്‍ അത് മതിയാകില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ധനകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. വരുന്ന വര്‍ഷത്തേയ്ക്കുള്ള പദ്ധതി ചെലവ് ഫെബ്രുവരി ബജറ്റിലാണ് സര്‍ക്കാര്‍ വിശദീകരിക്കുക. ആഗോള മാന്ദ്യ ഭീതി, മന്ദഗതിയിലായ ആഭ്യന്തര വളര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, വായ്പാ ചെലവ് എന്നിവയ്ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ്.

നടപ്പ് വര്‍ഷത്തില്‍ ജിഡിപിയുടെ 6.4 ശതമാനമായും 2025-26 വര്‍ഷമാകുമ്പോഴേയ്ക്കും ജിഡിപിയുടെ 4.5 ശതമാനമായും ധനകമ്മി ചുരുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം.

X
Top