സൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നു

ആഗോള വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഐഎംഎഫ് മേധാവി

ന്യൂയോര്‍ക്ക്: 2023 ലെ വളര്‍ച്ച അനുമാനം 2.7 ശതമാനത്തില്‍ നിലനിര്‍ത്താന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തയ്യാറായി.എണ്ണവിലകയറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്തായെന്നും തൊഴില്‍ വിപണികള്‍ ശക്തമായെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറയുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളില്ലെങ്കില്‍ 2023 താരതമ്യേന മെച്ചപ്പെട്ടതാകും.

പോസിറ്റീവായ കാര്യം തൊഴില്‍ വിപണികളുടെ വീണ്ടെടുപ്പാണ്. ഉയര്‍ന്ന പണപ്പെരുപ്പത്തെ കൂസാതെ ആളുകള്‍ ചെലവ് ചെയ്യുന്നു. അതുകൊണ്ടുതന്നെ വലിയ തരം താഴ്ത്തലിന് മുതിരുന്നില്ല, ജോര്‍ജീവിയ പറഞ്ഞു.

ആഗോള വളര്‍ച്ച മാന്ദ്യം 2023 ന്റെ അവസാനത്തിലോ 2024 ആദ്യത്തിലോ മാറും. 2023 മധ്യത്തോടെ ചൈനീസ് വിപണികള്‍ മെച്ചപ്പെടുകയും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നത് തുടരുകയും ചെയ്യും.കഴിഞ്ഞവര്‍ഷം കുറവ് വന്നെങ്കിലും ആഗോള സമ്പ്ദ വ്യവസ്ഥയുടെ 35-40 ശതമാനം ചൈനയുടെ സംഭാവനയാണ്.

ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക മാന്ദ്യത്തിലേയ്ക്ക് വീഴില്ലെന്നും ജോര്‍ജിയേവ പറഞ്ഞു. ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമെങ്കിലും സോഫ്റ്റ്‌ലാന്‍ഡിംഗാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല.

പണപ്പെരുപ്പം ഉയര്‍ന്നുതന്നെയിരിക്കുന്നു. 2023 കഠിനമായിരിക്കുമെന്ന് ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വ്യതിയാനം, സൈബര്‍ ആക്രമണങ്ങള്‍, റഷ്യ-ഉക്രൈന്‍ യുദ്ധത്തിലെ ആണവായുധ ഭീഷണി എന്നിവ ആശങ്കയുണര്‍ത്തുന്ന ഘടകങ്ങളാണ്. ബ്രസീലിലേയും പെറുവിലേയും അശാന്തി നിറഞ്ഞ സാമൂഹ്യാന്തരീക്ഷം,ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയും വെല്ലുവിളിയുയര്‍ത്തുന്നു.

X
Top