ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വളർച്ച ‌ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വ്യക്തമാക്കി.

ഗ്രാമീണ മേഖലയിലെ സ്വകാര്യ ഉപഭോഗത്തിലെ വളർച്ച കണക്കിലെടുത്താണ് വളർച്ച നിരക്കിൽ 0.2 ശതമാനം വർദ്ധന വരുത്തിയത്.

അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് 6.5 ശതമാനമാകുമെന്നും ഐ.എം.എഫ് വിലയിരുത്തുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.2 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇന്ത്യ ഏഴ് ശതമാനത്തിലധികം വളർച്ച നേടിയിരുന്നു.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും കാലവർഷത്തിന്റെ ലഭ്യതയും വളർച്ചയെ സ്വാധീനിക്കുമെന്നും ഐ.എം.എഫ് പറയുന്നു.

X
Top