മുംബൈ: അമിത മൂല്യനിര്‍ണ്ണയത്തിലാണെങ്കിലും ഐഎംഎഫിന്റെ (അന്തര്‍ദ്ദേശീയ നാണയ നിധി) വളര്‍ച്ച പ്രവചനം വിപണിയെ ഉയര്‍ത്തി, കൊടക് സെക്യൂരിറ്റീസ്, റീട്ടെയില്‍ റിസര്‍ച്ച് മേധാവി, ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ബുധനാഴ്ചയിലെ വിപണി നേട്ടം വിലയിരുത്തുകയായിരുന്നു അദ്ദേഹം. മറ്റ് ഏഷ്യന്‍ സൂചികകള്‍ തിരിച്ചടി നേരിട്ടെങ്കിലും നിഫ്റ്റി പുള്‍ ബാക്ക് റാലി പൂര്‍ത്തിയാക്കുകയായിരുന്നു.
യുഎസ് ഫെഡ് റിസര്‍വിന്റെ ധനനയത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണ്. ഇതാണ് ആഗോള വിപണികളുടെ മോശം പ്രകടനത്തിന് കാരണമായത്. 19850 ഭേദിച്ചാല്‍ മാത്രമേ നിഫ്റ്റിയ്ക്ക് ഇനിയൊരു മുന്നേറ്റം സാധ്യമാകൂ.
അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക 19900-19950 ലക്ഷ്യവയ്ക്കും. 19725 ന് താഴെ അതേസമയം വില്‍പന സമ്മര്‍ദ്ദ മേഖലയാണ്. ലാഭമെടുപ്പ് ത്വരിതപ്പെടുന്നതോടെ നിഫ്റ്റി 19650-19652 വീണ്ടും ടെസ്റ്റ് ചെയ്യും.
5 ദിവസ മൂവിംഗ് ആവറേജായ 19736 നിലനിര്‍ത്താന്‍ നിഫ്റ്റിയ്ക്കായെന്ന്
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഹെഡ് ദേവര്‍ഷ് വക്കീല്‍ പറഞ്ഞു. നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.44 ശതമാനവും 0.17 ശതമാനവും നേട്ടം കൈവരിച്ചു. മുന്നേറുന്ന ഓഹരികളുടെ എണ്ണം പിന്‍വാങ്ങുന്നവയെ അപേക്ഷിച്ച് 1.17 അനുപാതത്തില്‍ കൂടിയിട്ടുണ്ട്.
ഇത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സെന്‍സെക്സ് 351.49 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 66707.20 ലെവലിലും നിഫ്റ്റി 97.70 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 17998.30 ലെവലിലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.