സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സിഎപിഎൽ മോട്ടോർ പാർട്‌സിന്റെ മുഴുവൻ ഓഹരിയും ഏറ്റെടുക്കാൻ ഐഎംപിഎഎൽ

ചെന്നൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സിഎപിഎൽ മോട്ടോർ പാർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരിയും ഏറ്റെടുക്കാൻ ഒരുങ്ങി ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ മോട്ടോർ പാർട്‌സ് ആൻഡ് ആക്‌സസറീസ് ലിമിറ്റഡ് (IMPAL). സിഎപിഎൽ മോട്ടോർസിൽ നിലവിൽ 90 ശതമാനം ഓഹരിയാണ് ഐഎംപിഎഎല്ലിനുള്ളത്.

ഓട്ടോമൊബൈൽ പാർട്‌സുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഐഎംപിഎഎൽ. സിഎപിഎൽ മോട്ടോറിന്റെ ഓഹരി മൂലധത്തിന്റെ 10 ശതമാനം വരുന്ന ശേഷിക്കുന്ന 5,00,000 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതിന് ഇന്ത്യ മോട്ടോർ പാർട്‌സ് ആൻഡ് ആക്‌സസറീസിന് ബോർഡിന്റെ അനുമതി ലഭിച്ചു.

പ്രസ്തുത ഓഹരി ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ, അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോ പാർട്‌സിന്റെ വിൽപ്പനയിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സിഎപിഎൽ ഐഎംപിഎഎല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി മാറും.

X
Top