കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പുനരുപയോഗ ഊർജ ഉൽപ്പാദനം വർധിപ്പിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ; സോളാര്‍ പാനലിന്‍റെ ഇറക്കുമതി നികുതി 20% ആയി കുറച്ചേക്കും, ചരക്ക് സേവന നികുതിയിലും ഇളവുണ്ടായേക്കും

ന്യൂഡൽഹി: സോളാർ പാനലുകളുടെ ഇറക്കുമതി നികുതി പകുതിയായി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

പുനരുപയോഗ ഊർജത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ഉൽപ്പാദനത്തിലെ കുറവ് നികത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

സോളാർ പാനലുകളുടെ ഇറക്കുമതി നികുതി 40%ൽ നിന്ന് 20% ആയി കുറയ്ക്കാനുള്ള പുനരുപയോഗ ഊർജ മന്ത്രാലയത്തിന്‍റെ അഭ്യർത്ഥന ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.

കൂടാതെ, സോളാർ പാനലുകളുടെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ രണ്ട് മന്ത്രാലയങ്ങളും ജിഎസ്‍ടി കൗൺസിലിന് ശുപാർശ നൽകിയേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ലാണ് സോളാര്‍ പാനലുകളുടെ ജിഎസ്‍ടി 12 ശതമാനമാക്കി മാറ്റിയത്.

ആഭ്യന്തര തലത്തില്‍ പുനരുപയോഗ ഊർജ ഉൽപ്പാദനം വർധിപ്പിക്കുക, ചൈനീസ് ഇറക്കുമതി നിരുത്സാഹപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ് 2022 ഏപ്രിലിൽ സോളാർ പാനലുകളുടെ ഇറക്കുമതിക്ക് 40% നികുതിയും സോളാർ സെല്ലുകളുടെ ഇറക്കുമതിക്ക് 25% നികുതിയും ചുമത്തിയത്.

എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം മതിയായ തലത്തില്‍ എത്തിയിട്ടില്ലെന്നും പുനരുപയോഗ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റാന്‍ ഇറക്കുമതി അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.

2031-32ഓടെ രാജ്യത്ത് 365 ജിഗാവാട്ട്സിന്‍റെ സ്ഥാപിത സൗരോര്‍‍‍ജ്ജ ശേഷി പ്രാപ്തമാക്കുന്നതിനുള്ള ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇത് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചു മാത്രം സാധ്യമാകില്ലെന്നാണ് വ്യാവസായിക വിദഗ്ധരും കണക്കാക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം 66.78 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയാണ് ഇന്ത്യക്ക് സൗരോര്‍‍‍ജ്ജത്തിലുള്ളത്. സൗരോര്‍‍‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ആഗോള തലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

2023-24 സാമ്പത്തിക വർഷത്തിൽ, സോളാർ, ഹൈബ്രിഡ് പദ്ധതികൾക്കായി 40 ജിഗാവാട്ടിന്‍റെ ടെൻഡറുകൾ നൽകാൻ ഇന്ത്യ പദ്ധതിയിടുന്നു. സോളാർ പ്ലാന്റുകളുടെ പ്രമോട്ടർമാർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഏകദേശം 42 സോളാർ പാർക്കുകൾ രാജ്യത്ത് നിലവിലുണ്ട്.

X
Top