ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

നിർണായകം ‘ഫയറിങ്’; ലാൻഡിംഗ് ഓഗസ്റ്റ് 23ന്

ചെന്നൈ: ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഇനിയുള്ള 41 ദിവസങ്ങളോളം ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രയാൻ 3 ഉപഗ്രഹത്തെയും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3–എം4 (എൽവിഎം3– എം4) കുതിച്ചുയർന്നത്.

നിർദ്ദിഷ്ട ഭ്രമണപഥത്തിൽ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ പേടകത്തെ എത്തിക്കാൻ സാധിച്ചെന്ന് വിക്ഷേപണത്തിനു ശേഷം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ–3 ഉള്ളത്.

ഭൂമിയിൽനിന്ന് 179 കിലോമീറ്ററിലേറെ അകലെയുള്ള ഭ്രമണപഥത്തിലാണ് എൽവിഎം–3 റോക്കറ്റ് ചന്ദ്രയാനെ എത്തിച്ചത്. ഇവിടെനിന്ന് അടുത്ത ഭ്രമണപഥങ്ങളിലേക്ക് ചന്ദ്രയാനെ ഉയർത്തുകയാണ് നിർണായകഘട്ടം. ചന്ദ്രയാനിലുള്ള എൻജിനുകൾ ജ്വലിപ്പിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്.

‘ഫയറിങ്’ നടത്തുകയെന്നാണ് സാങ്കേതികമായി ഐഎസ്ഐആർഒ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫയറിങ്ങിലൂടെ ചന്ദ്രയാൻ പേടകത്തെ കൂടുതൽ അകലെയുള്ള ഭ്രമണപഥങ്ങളിലേക്ക് എത്തിക്കും.
ഓഗസ്റ്റ് 1നാണ് ചന്ദ്രയാൻ പേകടത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്നത്.

ദിവസങ്ങളോളം ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങിയശേഷം ഓഗസ്റ്റ് 17ഓടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടും. തുടർന്ന് ലാൻഡറുകളിലുള്ള എൻ‌ജിനുകളുടെ സഹായത്തോടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമമാണ് നടത്തുന്നത്.

നിലവിലെ സാഹചര്യമനുസരിച്ച് ഓഗസ്റ്റ് 23 വൈകിട്ട് 5.47നു ചന്ദ്രയാൻ–2 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇതിനിടയിൽ ഒട്ടേറെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് ദൗത്യം കടന്നുപോകുന്നത്.

ബെംഗളൂരുവിലുള്ള ഇസ്രാക് എന്ന ട്രാക്കിങ് കേന്ദ്രമാണ് ചന്ദ്രയാൻ–3ന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നത്.

X
Top