ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ വാ​​ർ​​ഷി​​ക ഇ​​റ​​ക്കു​​മ​​തി സെ​​പ്റ്റം​​ബ​​റി​​ൽ 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 10,64,499 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. ക്രൂ​​ഡ്, റി​​ഫൈ​​ൻ​​ഡ് പാം ​​ഓ​​യി​​ലു​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് കാ​​ര​​ണ​​മാ​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തി​​ൽ 14,94,086 ട​​ണ്ണാ​​യി​​രു​​ന്നു ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി. സോ​​ൾ​​വ​​ന്‍റ് എ​​ക്സ്ട്രാ​​ക്‌ടേഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ഇ​​എ) ആ​​ണ് സെ​​പ്റ്റം​​ബ​​റി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത സ​​സ്യ എ​​ണ്ണ​​ക​​ളു​​ടെ (ഭ​​ക്ഷ്യ എ​​ണ്ണ, ഭ​​ക്ഷ്യേ​​ത​​ര എ​​ണ്ണ) ക​​ണ​​ക്ക് പു​​റ​​ത്തു​​വി​​ട്ട​​ത്.

ഭ​​ക്ഷ്യേ​​ത​​ര എ​​ണ്ണ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി സെ​​പ്റ്റം​​ബ​​റി​​ൽ 22,990 ടൺ ആ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സം 57,940 ട​​ണ്‍ ആ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്.

ഭ​​ക്ഷ്യ എ​​ണ്ണ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ക്രൂ​​ഡ് പാം ​​ഓ​​യി​​ലി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വാ​​ണ് ക​​ഴി​​ഞ്ഞ മാ​​സം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തി​​ൽ 7,05,643 ട​​ണ്‍ ആ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തെ​​ങ്കി​​ൽ ഈ ​​വ​​ർ​​ഷം 4,32,510 ട​​ണ്‍ ആ​​യി.

റി​​ഫൈ​​ൻ​​ഡ് പാം ​​ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി 1,28,954 ട​​ണ്ണി​​ൽ​​നി​​ന്ന് 84,279 ട​​ണ്‍ ആ​​യി കു​​റ​​ഞ്ഞു. ക്രൂ​​ഡ് സ​​ണ്‍​ഫ്ള​​വ​​ർ ഓ​​യി​​ലി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യി​​ലും വ​​ലി​​യ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. 3,00,732 ട​​ണ്ണി​​ൽ​​നി​​ന്ന് 1,52,803 ട​​ണ്‍ ആ​​യി.

ജൂ​​ലൈ-​​ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ലെ ഉ​​യ​​ർ​​ന്ന ഇ​​ൻ​​വേ​​ർ​​ഡ് ഷി​​പ്മെ​​ന്‍റു​​ക​​ളും ഡി​​മാ​​ൻ​​ഡ് കു​​റ​​ഞ്ഞ​​തും തു​​റ​​മു​​ഖ​​ത്ത് സ്റ്റോ​​ക്ക് കെ​​ട്ടി​​ക്കി​​ട​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​തു​​മാ​​ണ് ഇ​​റ​​ക്കു​​മ​​തി​​യി​​ലെ ഇ​​ടി​​വി​​ന് കാ​​ര​​ണ​​മെ​​ന്ന് എ​​ഇ​​എ പ​​റ​​ഞ്ഞു.

മാ​​ത്ര​​മ​​ല്ല, വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​വും വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കാ​​തി​​രു​​ന്ന​​തും കാ​​ര​​ണം ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ന്ന​​താ​​യി അ​​സോ​​സി​​യേ​​ഷ​​ൻ പ​​റ​​ഞ്ഞു.

സോ​​യാ​​ബീ​​ൻ ഓ​​യി​​ൽ, സൂ​​ര്യ​​കാ​​ന്തി എ​​ണ്ണ എ​​ന്നി​​വ​​യു​​ടെ വി​​ല​​യേക്കാ​​ൾ മു​​ക​​ളി​​ൽ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന പാം ​​ഓ​​യി​​ലി​​ന്‍റെ വ​​ര​​വി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് ഇ​​റ​​ക്കു​​മ​​തി കു​​റ​​യാ​​ൻ കാ​​ര​​ണ​​മെ​​ന്നും, ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ പാം ​​ഓ​​യി​​ൽ വാ​​ങ്ങു​​ന്ന കു​​റ​​ഞ്ഞ​​തും ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യെ​​ന്ന് എ​​സ്ഇ​​എ പ​​റ​​ഞ്ഞു.

എ​​സ്ഇ​​എ ഡാ​​റ്റ അ​​നു​​സ​​രി​​ച്ച്, ഒ​​ക്‌ടോ​​ബ​​റി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന നി​​ല​​വി​​ലെ 2023-24 വി​​പ​​ണ​​ന വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ 11 മാ​​സ​​ങ്ങ​​ളി​​ൽ സ​​സ്യ എ​​ണ്ണ​​ക​​ളു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള ഇ​​റ​​ക്കു​​മ​​തി ആ​​റു ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 1,47,75,000 ട​​ണ്ണി​​ലെ​​ത്തി, ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 1,56,73,102 ട​​ണ്ണാ​​യി​​രു​​ന്നു.

ഭ​​ക്ഷ്യ എ​​ണ്ണ ക​​ഴി​​ഞ്ഞ വി​​പ​​ണ​​വ​​ർ​​ഷം 1,54,68,912 ട​​ണ്ണാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 1,45,35,955 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. എ​​ന്നാ​​ൽ, ഭ​​ക്ഷ്യേ​​ത​​ര എ​​ണ്ണ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ർ​​ധ​​വു​​ണ്ടാ​​യി. 2,04,190 ട​​ണ്ണി​​ൽ​​നി​​ന്ന് 2,39,045 ട​​ണ്ണാ​​യി.

ഭ​​ക്ഷ്യ​​എ​​ണ്ണ​​യു​​ടെ 50 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ‌ ഇ​​ന്ത്യ ഇ​​റ​​ക്കു​​മ​​തി​​യെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. പാം ​​ഓ​​യി​​ൽ ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഇ​​റ​​ക്കു​​ന്ന​​ത്. സോ​​യാ​​ബീ​​ൻ ഓ​​യി​​ൽ ബ്ര​​സീ​​ൽ, അ​​ർ​​ജ​​ന്‍റീ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും.

അ​​ടു​​ത്തി​​ടെ, ഖാ​​രി​​ഫ് (വേ​​ന​​ൽ​​ക്കാ​​ല​​ത്ത് വി​​ത​​ച്ച) വി​​ള​​ക​​ളു​​ടെ വി​​ള​​വെ​​ടു​​പ്പി​​നി​​ട​​യി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ താ​​ൽ​​പ്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ ഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ വ​​ർ​​ധി​​പ്പി​​ച്ചു.

X
Top