ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കസ്റ്റംസില്‍ നിന്ന് ഫിറ്റ് ടാഗ് ലഭിക്കാതെ വൈറ്റ് ഗുഡ്സ്, എഫ്എംസിജി ഇറക്കുമതികള്‍

മുംബൈ: ഇറക്കുമതിയില്‍ കാലതാമസം നേരിട്ട് വൈറ്റ് ഗുഡ്സ്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഫ്എംസിജി കമ്പനികള്‍. വിവിധ തുറമുഖങ്ങളിലെ കസ്റ്റംസ് അധികാരികള്‍ മൂന്നാം കക്ഷി ഇന്‍വോയ്‌സിംഗില്‍ ഇറക്കുമതി ചരക്കുകള്‍ തടഞ്ഞുവയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

കസ്റ്റംസില്‍ നിന്ന് ഉയര്‍ന്ന തീരുവ ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികള്‍ സാധാരണയായി സോഴ്സിംഗിനും നികുതി ഒപ്റ്റിമൈസേഷനും എളുപ്പത്തിനായി മൂന്നാം കക്ഷി ഇന്‍വോയ്സിംഗ് ഉപയോഗിക്കുന്നു.

കയറ്റുമതി ചെയ്ത വസ്തുക്കളുടെ ഉത്ഭവ രാജ്യം അല്ലാതെ മറ്റൊരു രാജ്യത്തിലൂടെയാണ് ബില്ലിംഗ് നടത്തുന്നത്. സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് (എഫ്ടിഎ) കീഴില്‍ മൂന്നാം കക്ഷി ഇന്‍വോയ്‌സിംഗ് അനുവദനീയമാണ്.

ഏത് ഇറക്കുമതിക്കും ഇത്തരം ഇന്‍വോയ്സിംഗ് സാധ്യമാണെങ്കിലും, വൈറ്റ്് ഗുഡ്‌സ്, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ കേസുകളിലാണ് ഇത്തരം സംഭവങ്ങള്‍ കാണപ്പെടുന്നത്.

കസ്റ്റംസ് അധികാരികള്‍ ഇത്തരം ഇറക്കുമതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും എഫ്ടിഎ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആശങ്കയില്‍ ചരക്കുകള്‍ തടഞ്ഞുവച്ചതായുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുമായി വ്യാപാര കരാറുള്ള രാജ്യങ്ങളിലൂടെയുള്ള ചരക്കുകള്‍ക്ക് കുറഞ്ഞ ഇറക്കുമതി തീരുവ ലഭിക്കും.

നവി മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടെയ്നര്‍ തുറമുഖമായ നവ ഷെവ ഉള്‍പ്പെടെ നിരവധി തുറമുഖങ്ങളില്‍ കസ്റ്റംസ് ഡ്യൂട്ടി ആനുകൂല്യങ്ങള്‍ നിരസിച്ചിരുന്നു.

X
Top