ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ഐഎംപിഎസ് പണമിടപാടുകളിൽ നവംബറിൽ ഇടിവ്

ന്യൂഡൽഹി: ഇമ്മീഡിയറ്റ് പെയ്മെന്‍റ് സർവീസിലൂടെയുള്ള (ഐഎംപിഎസ്) പണമിടപാടിനും നവംബറിൽ കുറവുണ്ടായി.

ഇടപാടിന്‍റെ എണ്ണത്തിൽ 13 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. ഒക്‌ടോബറിൽ 467 മില്യണായിരുന്നു. എന്നാലിത് നവംബറിൽ 408 മില്യണിലെത്തി. ഐഎംപിഎസിലൂടെ കൈമാറിയ തുകയുടെ മൂല്യത്തിൽ 11 ശതമാനം ഇടിഞ്ഞ് 5.58 ട്രില്യണ്‍ രൂപയിലെത്തി. ഒക്‌ടോബറിൽ 6.29 ട്രില്യണ്‍ രൂപയായിരുന്നു.

2023 നവംബറിനെ അപേക്ഷിച്ച് ഐഎംപിഎസ് ഇടപാടുകളുടെ എണ്ണത്തിൽ 14 ശതമാനം കുറഞ്ഞെങ്കിലും ഇടപാടുകളുടെ മൂല്യം നാലു ശതമാനം വർധിച്ചു. പ്രതിദിന ഇടപാടുകൾ 15 മില്യണിൽനിന്ന് 14 മില്യണായി. പ്രതിദിനം കൈമാറുന്ന തുക 20,303 കോടിയിൽനിന്ന് 18,611 കോടിയിലെത്തി.

നവംബറിൽ ഫാസ്ടാജ് ഇടപാടുകളുടെ എണ്ണത്തിൽ വർധവുണ്ടായപ്പോൾ മൂല്യത്തിൽ കുറവുണ്ടായി. എണ്ണത്തിൽ ഒക്‌ടോബറിൽ 345 മില്യണിൽനിന്ന് നാലു ശതമാനം ഉയർന്ന നവംബറിൽ 359 മില്യണിലെത്തി.

ഈ ഇടപാടുകളുടെ മൂല്യത്തിൽ ഒരു ശതമാനത്തിന്‍റെ നേരിയ ഇടിവാണുണ്ടായത്. ഒക്‌ടോബറിൽ 6115 കോടി രൂപയും നവംബറിൽ 6070 കോടി രൂപയുമായി.

ആധാർ എനേബിൾഡ് പെയ്മെന്‍റ് സിസ്റ്റം (എഇപിഎസ്) ഇടാപാടുകളിലും നവംബറിൽ വലിയ താഴ്ചയാണുണ്ടായത്. ഒക്‌ടോബറിലെ 126 മില്യണ്‍ എണ്ണത്തിൽനിന്ന് 27 ശതമാനം താഴ്ന്ന് 92 മില്യണിലെത്തി.

ഇടപാടുകളുടെ മൂല്യം 27 ശതമാനംകണ്ട് ഇടിഞ്ഞ് ഒക്ടോബറിലെ 32,493 കോടി രൂപയിൽനിന്ന് നവംബറിൽ 23,844 കോടി രൂപയായി. 2023 നവംബറിനെക്കാൾ എണ്ണത്തിൽ 16 ശതമാനത്തിന്‍റെയും മൂല്യത്തിൽ 20 ശതമാനത്തിന്‍റെയും താഴ്ചയാണ് എഇപിഎസിലുണ്ടായത്.

X
Top