ഇന്ത്യയുടെ വളര്‍ച്ച കുറയുമെന്ന് നോമുറജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽഅനൗപചാരിക മേഖല വളരുന്നതായി സര്‍വേവിള ഇൻഷുറൻസ് പദ്ധതികള്‍ പരിഷ്കരിക്കാൻ തീരുമാനംവിലക്കയറ്റ നിരക്ക് പരിഷ്കരണം: 18 അംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

10 വര്‍ഷം കൊണ്ട്‌ ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 10 ഇരട്ടിയായി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും അല്ലാതെയും നിക്ഷേപം നടത്തുന്ന ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത കഴിഞ്ഞ പത്ത്‌ വര്‍ഷം കൊണ്ട്‌ പത്ത്‌ മടങ്ങായി. 2024 ഓഗസ്റ്റില്‍ മൊത്തം നിക്ഷേപകരുടെ എണ്ണം 10 കോടിയായി.

അതിനു ശേഷം ഏകദേശം ഒരു കോടി നിക്ഷേപകര്‍ കൂടുതലായി വിപണിയിലെത്തിയത്‌ അഞ്ച്‌ മാസം കൊണ്ടാണ്‌. ഡിസംബര്‍ 24ലെ കണക്ക്‌ പ്രകാരം 10.9 കോടിയാണ്‌ ചില്ലറ നിക്ഷേപകരുടെ എണ്ണം.

2024ല്‍ 2.3 കോടി പുതിയ നിക്ഷേപകരാണ്‌ ഓഹരി നിക്ഷേപം തുടങ്ങിയത്‌. ഒരു വര്‍ഷം ഇത്രയും നിക്ഷേപകര്‍ പുതുതായി നിക്ഷേപം ആരംഭിക്കുന്നത്‌ ആദ്യമായാണ്‌.

എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ വിപണിമൂല്യത്തിന്റെ 10.9 ശതമാനം നിലവില്‍ കൈവശം വെക്കുന്നത്‌ ചില്ലറ നിക്ഷേപകരാണ്‌. നേരിട്ടുള്ള ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 9.6 ശതമാനമാണ്‌.

നേരിട്ടുള്ള ഓഹരി നിക്ഷേപത്തിന്‌ പുറമെ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള നേരിട്ടല്ലാതെയുള്ള നിക്ഷേപവും വര്‍ധിച്ചു.

മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം എട്ട്‌ ശതമാനമാണ്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചില്ലറ നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള ഓഹരി ഉടമസ്ഥതയില്‍ 2.9 ശതമാനം വര്‍ധനയുണ്ടായി.

ഇന്ത്യന്‍ കുടുംബങ്ങളുടെ ഓഹരി നിക്ഷേപം 82.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ 13.2 ലക്ഷം കോടി രൂപയുടെ നേട്ടമാണ്‌ ഉണ്ടായത്‌.

X
Top