Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

2025ല്‍ കൂടുതല്‍ സ്റ്റാര്‍ട്‌-അപുകള്‍ ഐപിഒകളുമായി എത്തിയേക്കും

മുംബൈ: 2024ല്‍ സ്റ്റാര്‍ട്‌-അപുകളുടെ ഒരു നിര തന്നെയാണ്‌ ഐപിഒകളുമായി എത്തിയത്‌. 2025ല്‍ കൂടുതല്‍ സ്റ്റാര്‍ട്‌-അപുകള്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ക്വിക്ക്‌ കോമേഴ്‌സ്‌ മേഖലയിലെ സ്റ്റാര്‍ട്‌-അപുകളുടെ ഐപിഒകള്‍ വിപണിയുടെ ശ്രദ്ധാകേന്ദ്രമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അടുത്ത വര്‍ഷം ടെക്‌ സ്റ്റാര്‍ട്‌-അപുകള്‍ക്ക്‌ ഗണ്യമായ തോതില്‍ ഫണ്ട്‌ കണ്ടെത്താനാകുമെന്ന വിലയിരുത്തലാണ്‌ നിരീക്ഷകര്‍ നടത്തുന്നത്‌.

സ്വിഗ്ഗി, ഫസ്റ്റ്‌ക്രൈ, ഗോ ഡിജിറ്റ്‌, ഓല ഇലക്‌ട്രിക്‌, ഇക്‌സിഗോ, ആഫിസ്‌ തുടങ്ങിയവയാണ്‌ 2024ല്‍ ഐപിഒകള്‍ വഴി ധനസമാഹരണം നടത്തിയ പ്രമുഖ സ്റ്റാര്‍ട്‌-അപുകള്‍.

2024ല്‍ ദ്വിതീയ വിപണിയിലെ ഡീലുകളും ഐപിഒകളും ബ്ലോക്ക്‌ ട്രേഡുകളും വഴി 500 കോടി ഡോളറിന്റെ ഓഹരി ഇടപാടുകള്‍ക്കാണ്‌ സ്റ്റാര്‍ട്‌-അപുകള്‍ വഴിയൊരുക്കിയത്‌. 2023ല്‍ ഇത്‌ 700 ദശലക്ഷം ഡോളറായിരുന്നു.

2024ല്‍ ഐപിഒ വിപണി ദ്വിതീയ വിപണിയില്‍ നിന്നും വേറിട്ട പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നിന്നും 1.1 ലക്ഷം കോടി രൂപ പിന്‍വലിച്ചപ്പോള്‍ പ്രാഥമിക വിപണിയില്‍ 1.2 ലക്ഷം കോടി രൂപ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

2024 ഡിസംബര്‍ 20 വരെ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍ സമാഹരിച്ചത്‌ 1.5 ലക്ഷം കോടി രൂപയാണ്‌. മുന്‍വര്‍ഷം ഇത്‌ 50,000 കോടി രൂപയായിരുന്നു.

X
Top