
മുംബൈ: ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 44 ഓഹരികളുടെ വിലയില്‍ ഈ വര്‍ഷം 30 ശതമാനം വരെ മുന്നേറ്റമുണ്ടായി. 2025ല്‍ ഇതുവരെ ബിഎസ്‌ഇ 500 കമ്പനികളുടെ വിപണിമൂല്യത്തില്‍ മൊത്തം 34 ലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടായപ്പോള്‍ ഈ സൂചികയില്‍ ഉള്‍പ്പെട്ട 45 കമ്പനികളുടെ വിപണിമൂല്യത്തില്‍ 4.95 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.
2025ല്‍ വിപണിമൂല്യത്തില്‍ ഏറ്റവും ശക്തമായ വര്‍ധന കൈവരിച്ചത് ബജാജ് ഫിനാന്‍സാണ്.
1.02 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് കമ്പനിയുടെ വിപണിമൂല്യത്തിലുണ്ടായത്.
ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയത് എസ്‌ബിഐ കാര്‍ഡ്‌സ് ആന്റ് പേമെന്റ് സര്‍വീസസ് ആണ്- 30 ശതമാനം. ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി.
എസ്‌ബിഐ കാര്‍ഡ്‌സിന്റെ വിപണിമൂല്യം 19,127 കോടി രൂപ ഉയര്‍ന്നു. വിപണിമൂല്യത്തില്‍ മാരുതി സുസുകി 18 ശതമാനവും (60,346 കോടി രൂപ) ബജാജ് ഫിന്‍സെര്‍വ് 21 ശതമാനവും (51,995 കോടി രൂപ) വളര്‍ച്ച കൈവരിച്ചു.
ഭാരതി എയര്‍ടെല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, എസ്‌ആര്‍എഫ്, ചോളമണ്‌ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നീ കമ്പനികളുടെ വിപണിമൂല്യം 49,903 കോടി രൂപയ്‌ക്കും 12,586 കോടി രൂപയ്‌ക്കും ഇടയില്‍ വര്‍ധന നേടി.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, ആവാസ് ഫിനാന്‍സിയേഴ്‌സ്, എഐഎ എഞ്ചിനീയറിംഗ്, അപ്‌തുസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്‌റ്റ്‌മെന്റ്, അശോക് ലെയ്‌ലാന്‍ഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (ഡിമാര്‍ട്ട്), ബെര്‍ഗര്‍ പെയിന്റ്‌സ് ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ്, ജിഎസ്‌എംഎക്‌സ്‌ലൈന്‍ ഇന്‍ഡസ്‌ട്രീസ്, എഫ്.എസ്.എസ്.എല്‍.എക്‌സ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗ്ലോബല്‍ ഹെല്‍ത്ത്, ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ, ഗ്രാസിം ഇന്‍ഡസ്‌ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, സിഇ ഇന്‍ഫോ സിസ്‌റ്റംസ്, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, ഡാബര്‍ ഇന്ത്യ, എസ്‌ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ശ്രീ സിമന്‍റ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നാരായണ ഹൃദയാലയ, മിന്‍ഡ കോര്‍പ്പറേഷന്‍, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, ഡാല്‍മിയ ഭാരത്, പ്രോക്ടര്‍ & ഗാംബിള്‍ ഹെല്‍ത്ത്, റെഡിംഗ്‌ടണ്‍, നവിന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍, യുപിഎല്‍, വിപ്രോ, പതഞ്‌ജലി ഫുഡ്‌സ് എന്നിവയാണ് ഈ വര്‍ഷം വിപണിമൂല്യത്തില്‍ വളര്‍ച്ച കൈവരിച്ച മറ്റ് കമ്പനികള്‍.
അതേ സമയം 2025ല്‍ ഇതുവരെയുള്ള 21 വ്യാപാരദിനങ്ങളിലായി ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായത് 34 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണ്.
ഡിസംബര്‍ 31ന് 387.18 ലക്ഷം കോടി രൂപയായിരുന്ന വിപണിമൂല്യം 353.31 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 447 ഓഹരികളുടെ വിലയില്‍ ഈ വര്‍ഷം ഇടിവുണ്ടായി.