മുംബൈ: സൂചികകള്‍ പുതിയ ഉയരങ്ങള്‍ താണ്ടിയ ആഴ്ചയാണ് കടന്നുപോയത്. ബിഎസ്ഇ സെന്‍സെക്‌സ് 630.16 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 62,293.64 ലും നിഫ്റ്റി 205.15 പോയിന്റ് അഥവാ 1.12 ശതമാനം ഉയര്‍ന്ന് 18,512.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഫെഡ് റിസര്‍വിന്റെ ഡോവിഷ് സമീപനം, ക്രൂഡ് ഓയില്‍ വിലയിടിവ്, ദുര്‍ബലമായ ഡോളര്‍, വിദേശ നിക്ഷേപകരുടെ വാങ്ങല്‍ എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി.
സെന്‍സെക്‌സും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ താണ്ടിയപ്പോള്‍ നിഫ്റ്റി50 റെക്കോര്‍ഡ് ഭേദിക്കാനുള്ള ഒരുക്കത്തിലാണ്. മേഖലകളില്‍ നിഫ്റ്റി മീഡിയ 5.4 ശതമാനം, പൊതുമേഖല ബാങ്ക് 5 ശതമാനം, ഓയില്‍ ആന്റ് ഗ്യാസും വിവരസാങ്കേതിക വിദ്യയും 2.5 ശതമാനം വീതം എന്നിങ്ങനെ ഉയര്‍ന്നു. നിഫ്റ്റി റിയാലിറ്റി രേഖപ്പെടുത്തിയത് ഒരു ശതമാനം താഴ്ച ആയിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ്പ് 2 ശതമാനവും സ്‌മോള്‍ക്യാപ്പ് 1.5 ശതമാനവും ലാര്‍ജ് ക്യാപ്പ് 0.8 ശതമാനവുമാണ് ഉയര്‍ച്ച കൈവരിച്ചത്. വിദേശ നിക്ഷേപകര്‍ 1480.46 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 1781.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഇതോടെ നവംബര്‍ മാസത്തെ എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്ററ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) നിക്ഷേപം 11358.48 കോടി രൂപയായി കുറഞ്ഞു.
ഡിഐഐയുടെ വില്‍പന 1588.43 കോടി രൂപയായിട്ടുണ്ട്. 1.5 ശതമാനം ഉയര്‍ച്ചയോടെ സ്‌മോള്‍ ക്യാപ്പ് സൂചിക മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്, യൂക്കോ ബാങ്ക്, ഡിഷ് ടിവി ഇന്ത്യ, ഹൈടെക് പൈപ്പുകള്‍, ക്യാപ്റ്റന്‍, ക്രെസ്സന്‍ഡ സൊലൂഷന്‍, വാസ്‌കോണ്‍ എഞ്ചിനീയേഴ്‌സ്, കബ്ര എക്‌സ്ട്രൂഷന്‍ ടെക്‌നിക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, റോസല്‍ ഇന്ത്യ, ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്‌മോള്‍ക്യാപ്പുകള്‍ 21 മുതല്‍ 36 ശതമാനം വരെ ഉയരുകയായിരുന്നു. ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ്, സിന്‍ടെക്‌സ് പ്ലാസ്റ്റിക്‌സ് ടെക്‌നോളജി, ഗുജറാത്ത് തീമിസ് ബയോസിന്‍, കിര്‍ലോസ്‌കര്‍ ഓയില്‍ എഞ്ചിന്‍സ് ന്യൂറക, ശ്രീ റായലസീമ ഹൈ സ്‌ട്രെങ്ത് ഹൈപ്പ്, ഫേസ് ത്രീ എന്നിവ 10-22 ശതമാനം ഇടിയുകയും ചെയ്തു.
ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, യൂക്കോ ബാങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ആര്‍എച്ച്‌ഐ മാഗ്‌നസിറ്റ ഇന്ത്യ, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, റെയില്‍ വികാസ് നിഗം, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവ 15-36 ശതമാനം ഉയര്‍ന്നതോടെ ബിഎസ്ഇ500 സൂചികയ്ക്ക് 1 ശതമാനം നേട്ടമുണ്ടാക്കാനുമായി