Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യയിൽ ഭക്ഷണത്തിൽ പച്ചക്കറി കുറയുന്നുവെന്ന് പഠനം

ന്യൂഡല്ഹി: ഇന്ത്യക്കാരുടെ ഭക്ഷണത്തില് പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു.

സസ്യേതര ആഹാരം മാത്രമല്ല, ഉപഭോഗച്ചെലവില് സംസ്കരിച്ച ഭക്ഷണം, ശീതള പാനീയങ്ങള്, ലഹരിവസ്തുക്കള് എന്നിവയും വര്ധിക്കുകയാണ്. കുടുംബങ്ങളുടെ ഉപഭോഗച്ചെലവിനെക്കുറിച്ച് ദേശീയ സാംപിള് സര്വേ ഓഫീസ് 1999-2000 മുതല് 2022-23 വരെ അഞ്ചുഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണിതുള്ളത്.

1999-2000ല് ഗ്രാമീണകുടുംബങ്ങളുടെ ആകെ ചെലവില് 6.17 ശതമാനമായിരുന്നു പച്ചക്കറിയെങ്കില് 2022-23ല് അത് 5.38 ശതമാനമായി. നഗരത്തിലാവട്ടെ, ഇതേ കാലയളവില് 5.13 ശതമാനത്തില്നിന്ന് 3.8 ശതമാനമായും കുറഞ്ഞു.

അതേസമയം മുട്ട മത്സ്യം, ഇറച്ചി എന്നിവ ഗ്രാമീണമേഖലയില് 3.32 ശതമാനത്തില്നിന്ന് 4.91 ശതമാനമായും നഗരത്തില് 3.13 ശതമാനത്തില്നിന്ന് 3.57 ശതമാനമായും കൂടി.

ഗ്രാമ, നഗര മേഖലകളെ തരംതിരിച്ചാണ് പഠനമെങ്കിലും ഉപഭോഗപ്രവണതകള് രണ്ടുമേഖലകളിലും ഏകദേശം ഒരുപോലെയാണ്.

ആകെ ഉപഭോഗത്തില് പച്ചക്കറിക്കു മാത്രമല്ല, ധാന്യം, പയര്വര്ഗങ്ങള്, പഞ്ചസാര, ഉപ്പ്, പാചക എണ്ണ എന്നിവയ്ക്കുവേണ്ടി ചെലവാക്കുന്നതും കുറഞ്ഞുവരുകയാണ്. ആശുപത്രി ചികിത്സച്ചെലവുകളും വര്ധിച്ചു.

X
Top