കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കം

കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കം. വൈദ്യുതി ബോർഡില്‍ ഇതിനായി ഉന്നതതല ചർച്ച തുടങ്ങി. കേന്ദ്ര പൊതുമേഖലയിലുള്ള കമ്പനിയുടെ ഉപസ്ഥാപനം ഈ രംഗത്തേക്കു വരുമെന്നാണ് സൂചന.

നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) ഉപകമ്പനിയായ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്താനാണ് നീക്കം. നോയിഡ ആസ്ഥാനമായ പവർ ട്രേഡിങ് കമ്പനിയാണിത്.

ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും സംസ്ഥാനം പുറമേനിന്നാണ് വാങ്ങുന്നത്. ഇടതുസർക്കാരിന്റെ കാലാവധി തീരും മുൻപേ വൈദ്യുതി വാങ്ങല്‍ മുഴുവൻ ഈ കമ്പനി വഴി ആക്കാനാണ് നീക്കം.

ഇതോടെ വൈദ്യുതിയിലുള്ള സംസ്ഥാനത്തിന്റെ നിയന്ത്രണം നഷ്ടമാകും. സംസ്ഥാനത്ത് രാത്രിയില്‍ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പവർ എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്.

വൈദ്യുതി ബോർഡിന്റെ കളമശ്ശേരിയിലുള്ള സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം എൻജിനീയർമാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതാണ് പ്രത്യേക കമ്പനി വഴിയാക്കാൻ ആലോചിക്കുന്നത്.

ബ്രോക്കർ കമ്പനിയുടെ കാര്യത്തില്‍ അഭിപ്രായമാരായാൻ കളമശ്ശേരി ലോഡ് ഡെസ്പാച്ച്‌ സെന്ററിലെ സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം എൻജിനീയർമാരുടെ ഓണ്‍ലൈൻ യോഗം ചേർന്നിരുന്നു. അതില്‍ പങ്കെടുത്തവർ ശക്തമായ എതിർപ്പറിയിച്ചു.

2003-ലെ വൈദ്യുതി നിയമപ്രകാരം ട്രാൻസ്മിഷൻ യൂട്ടിലിറ്റി സംസ്ഥാന സർക്കാരുകളുടെ കീഴിലാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിവാങ്ങല്‍ ബോർഡുകളോ കമ്പനികളോ ആണ് കൈകാര്യംചെയ്യുന്നത്.

അടി ഉപഭോക്താവിന്
ഇടനില കമ്പനി വരുമ്പോള്‍ ഓരോ യൂണിറ്റിനും അഞ്ചു മുതല്‍ 10 പൈസവരെ ട്രേഡിങ് മാർജിൻ
സംസ്ഥാനത്തിന്റെ കഴിഞ്ഞ വർഷത്തെ വൈദ്യുതി വാങ്ങല്‍ കണക്കെടുത്താല്‍ 43.57 കോടി കമ്മിഷൻ നല്‍കണം

കണ്‍സള്‍ട്ടൻസി ഫീസായി വർഷം 15 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. ഇതുകൂടി ചേർത്താല്‍ ?58.57 കോടി

ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കും. ഉപഭോക്താവിന്റെ തലയിലാകും.

X
Top