ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

തിരിച്ചടിയായി യുഎസിലെ പണപ്പെരുപ്പം വീണ്ടും ഉയരുന്നു

ണ്ടാമത്തെ മാസവും യു.എസിലെ പണപ്പെരുപ്പത്തില്‍ വർധന. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് 2.7 ശതമാനത്തിലേക്ക് നിരക്ക് ഉയരുന്നത്. സമീപകാലയളവിലെ ഉയർന്ന നിരക്കായ 3.5 ശതമാനം 2024 മാർച്ചില്‍ രേഖപ്പെടുത്തിയശേഷം താഴുന്ന പ്രവണതായിരുന്നു പ്രകടമായിരുന്നത്.

സെപ്റ്റംബറില്‍ മൂന്ന് വർഷത്തെ താഴ്ന്ന നിരക്കായ 2.4 ശതമാനത്തിലേക്കെത്തുന്നതുവരെ അത് നീണ്ടു. അതിനു ശേഷം ഉയരുന്ന സാഹചര്യമാണ് കാണുന്നത്. രണ്ട് ശതമാനമെന്ന ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള ഫെഡിന്റെ ശ്രമത്തിന് ഇതോടെ തിരിച്ചടിയായി.

വിപണിയിലെ സൂചന കണക്കിലെടുത്ത് യു.എസ് ഫെഡ് റിസർവ് രണ്ട് തവണ നിരക്ക് കുറച്ചിരുന്നു. വരുന്ന നയയോഗത്തിലും നിരക്ക് കുറച്ചേക്കുമെന്നായിരുന്നു വിലയിരുത്തല്‍.

അസ്ഥിരമായ ഭക്ഷണ, ഊർജ ചെലവുകള്‍ മാറ്റിനിർത്തിയാല്‍ പ്രധാന മേഖലകളിലെ വില സൂചികയില്‍ 3.3 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. പ്രതിമാസ കണക്ക് അടിസ്ഥാനമാക്കിയാല്‍ ഈ മേഖലകളിലെ പണപ്പെരുപ്പം നാലാമത്തെ മാസവും 0.3 ശതമാനം വീതം ഉയർന്നതായി കാണാം.

പ്രധാന മേഖലകളിലെ വിലക്കയറ്റ തോതാണ് സാമ്ബത്തിക വിദഗധർ പണപ്പെരുപ്പ പ്രവണതയുടെ കൂടുതല്‍ മികച്ച സൂചകമായി കാണുന്നത്. വീട്, വൈദ്യ പരിചരണം, വിനോദം, ഊർജം എന്നിവ ഉള്‍പ്പടെയുടെ പണപ്പെരുപ്പവും ഉയരുന്ന പ്രവണതയാണ് കാണുന്നത്.

പണപ്പെരുപ്പത്തിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ പുരോഗതിയില്ലെങ്കിലും വാടക ചെലവില്‍ ആനുപാതിയമായ വർധനവുണ്ടായിട്ടില്ലെന്നതില്‍ ആശ്വസിക്കാൻ വകയുണ്ടെന്നാണ് വിലയിരുത്തല്‍.

മൂന്നര വർഷത്തിനിടയിലെ ഏറ്റവും സാവധാനത്തിലുള്ള വർധനവാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. മോട്ടോർ വാഹന ഇൻഷുറൻസിലും മിതമായ വർധനവാണ് രേഖപ്പെടുത്തിയത്. പലചരക്ക്, ഹോട്ടല്‍ മുറി വാടക എന്നീ വിഭാഗങ്ങളിലെ ചെലവ് കുത്തനെ ഉയരുകയും ചെയ്തു.

ഭക്ഷ്യ വിലയില്‍ ഒക്ടോബറില്‍ 0.2 ശതമാനം വർധനയുണ്ടായതിന് ശേഷം നവംബറില്‍ 0.4 ശതമാനം കൂടി. പലചരക്ക് സാധനങ്ങളുടെ വില 0.5 ശതമാനവും ഉയർന്നു.

നിരക്ക് കുറയ്ക്കുമോ?
നവംബറിലെ പണപ്പെരുപ്പ നിരക്കിലെ വർധന നിരക്ക് കുറയ്ക്കുന്നതില്‍നിന്ന് യു.എസ് ഫെഡിനെ പിന്തിരിപ്പിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍.

തുടർച്ചയായ മാസങ്ങളില്‍ സൂചിക ഉയരുന്ന പ്രവണത ജാഗ്രതയോടെ നീങ്ങാൻ ഫെഡ് റിസർവിനെ പ്രേരിപ്പിച്ചേക്കാം.

കോവിഡ് മാഹാമാരിയുടെ പിന്മാറ്റത്തിനിടെ ഉണ്ടായ ഉയർന്ന പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലായിരുന്നു പടിപടിയായി നിരക്ക് കുറയ്ക്കാൻ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തീരുമാനമെടുത്തത്. വളർച്ച സംബന്ധിച്ച ആശങ്കകളും ഇനിയുമത് നീട്ടിവെയ്ക്കുന്നത് ഉചിതമാകില്ലെന്ന് തീരുമാനത്തിലെത്തിച്ചു.

പണപ്പെരുപ്പത്തിനെതിരെ പൊരുതുന്നതില്‍ അത്രയൊന്നും വിജയിച്ചിട്ടില്ലെങ്കിലും നേരിയതോതിലെങ്കിലും അതിനെ മറികടക്കാനുള്ള ശ്രമത്തിലാണെന്ന് ഫെഡ് മേധാവി ജെറോം പവല്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അടിസ്ഥാന നിരക്കില്‍ അര ശതമാനം കുറവ് ഫെഡ് പ്രഖ്യാപിച്ചത്. അതിന് പിന്നാലെ നവംബറില്‍ കാല്‍ ശതമാനവും കുറച്ചു. ഇതോടെ നാല് പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്കായ 5.3 ശതമാനത്തില്‍നിന്ന് നിരക്ക് 4.6 ശതമാനമായി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മാർച്ചിനും 2023 ജൂലായ്ക്കുമിടയില്‍ 5.25 ശതമാനമാണ് നിരക്ക് കൂട്ടിയത്.

വരുന്ന നയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആഗോള വിപണികള്‍. നിരക്ക് കുറയ്ക്കലിന്റെ പാത തിരഞ്ഞെടുത്ത ഫെഡ് അതുവഴിയാകുമോ ഇനിയും പോകുകയെന്നതാണ് പ്രധാനം.

ഇത്തവണ കൂടി കുറച്ചശേഷം അടുത്തതവണത്തെ വിലക്കയറ്റ പ്രവണത നോക്കി തീരുമാനം ആവശ്യമെങ്കില്‍ മാറ്റാം എന്ന നിലപാടായിരിക്കും സ്വീകരിച്ചേക്കുക.

X
Top