രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

രാജ്യത്ത് പുതിയ യൂണികോണ്‍ കമ്പനികളുടെ എണ്ണം കുറയുന്നു

ബംഗളൂരു: പുതിയ യൂണികോണ്‍ കമ്പനികളുടെ എണ്ണം രാജ്യത്ത് കുറയുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നാല് യൂണികോണ്‍ കമ്പനികള്‍ മാത്രമാണ് ബില്യണ്‍ ഡോളര്‍ ക്ലബില്‍ എത്തിയത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ 13 പുതിയ യൂണികോണ്‍ കമ്പനികള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്ത് 12 പുതിയ യൂണികോണ്‍ കമ്പനികള്‍ ഉയര്‍ന്നു വന്നിരുന്നു.

ശതകോടി ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണികോണ്‍ എന്നു വിളിക്കുന്നത്. 2021 ല്‍ 44 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് ബില്യണ്‍ ഡോളര്‍ കമ്പനിയായിരുന്നത്. ഈ വര്‍ഷം അതിലേറെ കമ്പനികള്‍ യൂണികോണ്‍ കമ്പനികളായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 2020 സെപ്തറില്‍ അവസാനിച്ച ത്രൈമാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ യൂണികോണ്‍ കമ്പനികളുടെ പിറവിക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ വന്നിരിക്കുന്ന കുറവാണ് യൂണികോണ്‍ കമ്പനികളാകാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിക്ഷേപകര്‍ വന്‍തോതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വിഹിതത്തില്‍ കുറവു വരുത്തിയതാണ് തിരിച്ചടിയായത്.

നിയോ ബാങ്കിംഗ് സ്ഥാപനമായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍, സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് കമ്പനി ലീഡ് സ്‌ക്വയര്‍, പര്‍പ്പ്ള്‍, എഡ്‌ടെക് കമ്പനി ഫിസിക്‌സ് വാല എന്നിവയാണ് 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ യൂണികോണ്‍ ക്ലബില്‍ സ്ഥാനം പിടിച്ച സ്റ്റാര്‍ട്ടപ്പുകള്‍.

X
Top