രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

ദായ നികുതി വകുപ്പിന് ഇനി വേണ്ടിവന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇമെയിലുമൊക്കെ പരിശോധിക്കാനാകും. എന്തിന് ട്രേഡിങ് അക്കൗണ്ട് പോലും നിരീക്ഷണത്തിലാകും.

2026-27 സാമ്പത്തിക വർഷം മുതലാണ് സുപ്രധാനമായ ഈ മാറ്റം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണിത്. പുതിയ ആദായ നികുതി ബിൽ അനുസരിച്ച് 2026 ഏപ്രിൽ ഒന്നു മുതൽ ആദായനികുതി വകുപ്പിന് സോഷ്യൽ മീഡിയ, ഇമെയിലുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്കും ആക്‌സസ് ഉണ്ടായിരിക്കും.

രേഖകകൾ പ്രകാരം സംശയം തോന്നിയാൽ അക്കൗണ്ടും മെയിലും ഒക്കെ പരിശോധിക്കാനും വേണ്ടി വന്നാൽ ആസ്തികൾ ‌ പിടിച്ചെടുക്കാനുമൊക്കെയുള്ള അധികാരങ്ങൾ ഉണ്ടായിരിക്കും.

അതേസമയം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന നിലയിൽ വലിയ ആശങ്കകൾക്കും ഇത് വഴിവെച്ചിട്ടുണ്ട്. ജുഡീഷ്യൽ മേൽനോട്ടം ഇല്ലെങ്കിൽ പൗരൻമാരുടെ അടിസ്ഥാന സ്വകാര്യതാ അവകാശങ്ങളുടെ ലംഘനം കൂടിയായി നടപടി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

1961 ലെ ആദായനികുതി നിയമം അനുസരിച്ച്, ആദായനികുതി വെട്ടിച്ചതായി സംശയിക്കുകയോ അല്ലെങ്കിൽ വെളിപ്പെടുത്താത്ത വരുമാനമുണ്ടെന്ന് സംശയിക്കുകയോ ചെയ്താൽ ആദായ നികുതി വകുപ്പിന് പരിശോധന നടത്താൻ ആകും.

2026 ഏപ്രിൽ ഒന്നു മുതൽ ആദായനികുതി വകുപ്പിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വ്യക്തിഗത ഇമെയിലുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപ അക്കൗണ്ടുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയും പരിശോധിക്കാൻ നിയമപരമായ അധികാരം ലഭിക്കും.

നിലവിലെ ആദായ നികുതി നിയമത്തിൻ്റെ സെക്ഷൻ 132 പ്രകാരം ഒരു വ്യക്തിക്ക് വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ രേഖകളോ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താനും സ്വത്തുക്കൾ പിടിച്ചെടുക്കാനുമൊക്കെ അധികാരമുണ്ട്.

എന്നാൽ വെ‍ർച്വൽ അസറ്റുകളിലേക്ക് ആക്സസ് അനുവദിച്ചിരുന്നില്ല. പുതിയ ആദായനികുതി ബില്ലിന് കീഴിൽ വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സിലേക്കും ഇനി സർക്കാരിന് ആക്സസ് ലഭിക്കുകയാണ്.

പരിശോധിക്കാനാകുന്നത് എന്തൊക്കെ?
നിലവിൽ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്താൻ പെട്ടി, ലോക്കർ, സേഫ്, അലമാര എന്നിവയുടെ പൂട്ട് തകർക്കാം.

കെട്ടിടത്തിന്റെ വാതിലുകളും പൊളിച്ച് പരിശോധിക്കാൻ ആകും .എന്നാൽ ഇനി ആക്‌സസ് കോഡ് ഇല്ലെങ്കിൽ പോലും ഡിജിറ്റൽ സ്പേസിലേക്ക് ആക്‌സസ് ലഭിക്കും.

ആദായനികുതി ബില്ലിൽ വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സിൻ്റെ നിർവചനം വലുതാണ്. കൂടാതെ ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിംഗ്, നിക്ഷേപ അക്കൗണ്ടുകൾ, ഇമെയിലുകൾ എന്നിവയെല്ലാം വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സിന്റെ നിർവചനത്തിൽ വരുമെന്ന് വ്യക്തമായി പരാമർശിച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഓൺലൈൻ നിക്ഷേപ അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട്, ബാങ്കിംഗ് അക്കൗണ്ട് എന്നിവയൊക്കെ പരിശോധിക്കാൻ ആകും എന്നതിനാൽ ജാഗ്രത വേണമെന്ന് സാരം.

X
Top