ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

പ്രത്യക്ഷ നികുതി സമാഹരണത്തിൽ വർദ്ധന

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും സെപ്തംബർ 16 നും ഇടയിൽ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 23.5 ശതമാനം വർദ്ധനയാണ് ഉണ്ടായത്.

സർക്കാരിന്റെ ഈ നികുതി പിരിവിൽ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും 4.16 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയും ഉൾപ്പെടുന്നതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വർഷം 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകൾ സർക്കാർ ഇഷ്യൂ ചെയ്തിട്ടുണ്ട്. റീഫണ്ടുകൾ ക്രമീകരിക്കുന്നതിന് മുമ്പ് ശേഖരിച്ച മൊത്ത നികുതി 9.87 ലക്ഷം കോടി രൂപയായിരുന്നു, ഇതിൽ 18.3 ശതമാനം വർദ്ധനവുണ്ടായി.

കോർപ്പറേറ്റ് നികുതി, എക്സൈസ് തീരുവ പിരിവ് മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വർധനവുണ്ടായി.

ഏപ്രിൽ-ജൂലായ് കാലയളവിൽ, മൊത്ത നികുതി വരുമാനം 8.94 ലക്ഷം കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്.

2023 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച 30.54 ലക്ഷം കോടി രൂപയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിൽ 33.61 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗസ്റ്റ്-മാർച്ച് കാലയളവിൽ മൊത്തം നികുതി പിരിവ് 12.9 ശതമാനം ഉയരേണ്ടതുണ്ട്.

ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാർഷികാടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി. വ്യക്തിഗത ആദായനികുതി, സ്വത്ത് നികുതി, എസ്‌റ്റേറ്റ് നികുതി, കോർപ്പറേറ്റ് നികുതി, മൂലധന നേട്ട നികുതി എന്നിങ്ങനെ വിവിധതരം പ്രത്യക്ഷ നികുതികൾ നിലവിലുണ്ട്.

ചരക്ക്-സേവന നികുതി (ജി.എസ്.ടി), എക്‌സൈസ് നികുതി, കസ്റ്റംസ് നികുതി തുടങ്ങിയവ പരോക്ഷ നികുതികളാണ്.

X
Top