Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്ത്യയുടെ കയറ്റുമതിയിൽ വർധന

മുംബൈ: ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്.

രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, നെതർലൻഡ്സ്, ചൈന, യുകെ, സൗദി അറേബ്യ, സിംഗപ്പൂർ, ബംഗ്ലദേശ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും.

അതേസമയം, ഇന്ത്യയുടെ ചരക്കു കയറ്റുമതി 3 ശതമാനം ഇടിഞ്ഞ് 43710 കോടി ഡോളറായി. എന്നാൽ സേവന കയറ്റുമതി 34110 കോടി ഡോളറായി ഉയർന്നു. മുൻവർഷം 32530 കോടി ഡോളറായിരുന്നു. ആകെ കയറ്റുമതിയിൽ 0.23 ശതമാനം വർധനയുണ്ട്; 77640 കോടി ഡോളറിൽനിന്ന് 77820 കോടി ഡോളറായി.

പതിവില്ലാതെ റഷ്യ, റുമാനിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുതിച്ചുകയറിയത് പുതിയ വിപണി തുറന്നു കിട്ടുന്നതിന്റെ ശുഭസൂചനയായി.

എൻജിനീയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. എന്നാൽ, പെട്രോളിയം ഉൽപന്ന കയറ്റുമതിയിൽ 13.66 ശതമാനത്തിന്റെ ഇടിവുണ്ടായി. രത്നം, ജ്വല്ലറി കയറ്റുമതിയും 13.83 ശതമാനം ഇടിഞ്ഞു.

യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിലും ഇടിവുണ്ട്.

ഇന്ത്യയുടെ കയറ്റുമതി വളർച്ച
(ആദ്യ സ്ഥാനത്തുള്ള രാജ്യങ്ങൾ)
രാജ്യം, വളർച്ച, ആകെ കയറ്റുമതി
യുഎഇ 12.71%, 3560 *
സിംഗപ്പൂർ 20.19%, 1440
യുകെ 13.30%, 1300
ചൈന 8.70%, 1670

X
Top