ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫ്‌ളിപ്പ്കാര്‍ട്ടില്‍ പുതിയ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കൊച്ചി: ഫ്‌ളിപ്പ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വില്‍പ്പനക്കാരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 220% വളര്‍ച്ച രേഖപ്പെടുത്തി. ഫ്‌ളിപ്കാര്‍ട്ടിലും ഷോപ്പ്‌സിയിലുമായി എംഎസ്എംഇകള്‍, ചെറുകിട ബിസിനസുകള്‍, സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ 11 ലക്ഷത്തോളം ബിസിനസുകളിലായി നിരവധി വില്‍പ്പനക്കാരാണ് ഉത്സവ സീസണില്‍ പങ്കെടുക്കുന്നത്. പുതിയ വില്‍പ്പനക്കാരില്‍ ഭൂരിഭാഗവും ലൈഫ്‌സ്‌റ്റൈല്‍, ബുക്കുകള്‍, ജനറല്‍ മെര്‍ക്കന്‍ഡൈസ്, വീട്ടുപകരണങ്ങള്‍ വിഭാഗത്തില്‍ പെടുന്നവരാണ്.
”ഞങ്ങളുടെ വില്‍പ്പന പങ്കാളികളില്‍ വലിയൊരു ഭാഗം എംഎസ്എംഇകളും ചെറുകിട ബിസിനസുകാരുമാണ്. അവര്‍ക്ക് ഇ-കൊമേഴ്സിന്റെ ശക്തി പ്രയോജനപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ നിരന്തരമായ ശ്രമം. വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പുതുമകളും അവസരങ്ങളും ആക്സസ് ചെയ്യാനും രാജ്യത്ത് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാനും സഹായിക്കുന്നതിന് രാജ്യത്തുടനീളമുള്ള എംഎസ്എംഇകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നു ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം, ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ് പ്ലേസ് പോളിസി മാറ്റങ്ങളും വില്‍പ്പന പങ്കാളികള്‍ക്കായി മികച്ച ഇ-കൊമേഴ്സ് ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിനുള്ള പുതിയ രീതികളും പ്രഖ്യാപിച്ചിരുന്നു. പോളിസി മാറ്റങ്ങളില്‍ മികച്ച ഇന്‍-ക്ലാസ് പേയ്മെന്റ് പോളിസിയും പ്രവര്‍ത്തന മൂലധന പരിഹാരങ്ങളും ഉള്‍പ്പെടുന്നു, തടസ്സരഹിതമായ ഓണ്‍ബോര്‍ഡിംഗും ലിസ്റ്റിംഗും, പ്രകടനം നടത്തുന്ന വില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ റിട്ടേണ്‍ ചെലവ്, യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ക്ലിയര്‍ട്രിപ്പ് സംയോജനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സംയോജിത ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ട്.

X
Top