ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

2500 കോടി ഐപിഒയ്ക്ക് ഒരുങ്ങി ഇന്‍ഡെജീന്‍

മുംബൈ: ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ് ദാതാക്കളായ ഇന്‍ഡെജീന്‍ പ്രൈവറ്റ് ലിമിറ്റഡ് 2500 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) ന് ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) നടത്താനാണ് പദ്ധതിയെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു. കാര്‍ലൈല്‍ കമ്പനിയിലെ അവരുടെ ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കും.

ജെപി മോര്‍ഗന്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കും. 1998ല്‍ ബെംഗളൂരുവില്‍ സ്ഥാപിതമായ ഇന്‍ഡെജീന്‍ പ്രകൃതി ശാസ്ത്രം, എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളില്‍ ഗവേഷണ, പരീക്ഷണ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഉല്‍പ്പന്ന വാണിജ്യവല്‍ക്കരണം, എന്റര്‍പ്രൈസസ് മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം, ഡാറ്റയും അനലിറ്റിക്‌സും, മെഡിക്കല്‍ പരിവര്‍ത്തനം, പഠന വികസന പരിഹാരങ്ങള്‍ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍.

യുഎസ്, യുകെ, യൂറോപ്പ്, ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും ഇന്ത്യയിലുമുള്ള ബയോടെക്, മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളാണ് പ്രധാന ക്ലയ്ന്റുകള്‍. ഫലപ്രദവും കാര്യക്ഷമവുമായ ക്ലിനിക്കല്‍, മെഡിക്കല്‍, വാണിജ്യ പരിഹാരങ്ങള്‍ക്കായി പ്രമുഖ ആരോഗ്യ സംരക്ഷണ സംഘടനകള്‍ തങ്ങളെ സമീപിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

2022 സാമ്പത്തികവര്‍ഷത്തില്‍ 223.8 മില്യണ്‍ ഡോളര്‍ വരുമാനവും 2021 ല്‍ 133 കോടി രൂപയുടെ ലാഭവും നേടി.

X
Top