ഇൻഡല്‍ മണി കടപ്പത്ര വില്‍പ്പനയിലൂടെ 150 കോടി രൂപ സമാഹരിക്കുന്നു. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വില്‍പ്പന തുടങ്ങി. നവംബർ നാലുവരെ നീണ്ടുനില്‍ക്കും.
75 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ആവശ്യക്കാർ കൂടുതലുണ്ടെങ്കില്‍ 75 കോടി രൂപ കൂടി സമാഹിക്കും. ക്രിസിലിന്റെ ബി.ബി.ബി. + റേറ്റിങ് ഉള്ളതാണ് ഈ കടപ്പത്രങ്ങള്‍. 366 ദിവസം മുതല്‍ 66 മാസം വരെയാണ് നിക്ഷേപ കാലയളവ്.
66 മാസംകൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപത്തിന് പ്രതിവർഷം 13.44 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലാണ് കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്യുക.
ധനസമാഹരണത്തിലൂടെ സ്വർണവായ്പാ വിപണിയില്‍ ശക്തമായ സാന്നിധ്യം നിലനിർത്തുന്നതിനായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉമേഷ് മോഹനൻ പറഞ്ഞു.