ന്യൂ ഡൽഹി : പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് കീഴിൽ ജർമ്മനി, ബ്രിട്ടൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്.
ഇന്ത്യൻ കാർ നിർമാതാക്കൾക്ക് നേട്ടമുണ്ടാക്കാനും നയം ലക്ഷ്യമിടുന്നതായി അധികൃതർ പറഞ്ഞു.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യം പുതിയ നയം കൊണ്ടുവരുമെന്ന് സെപ്റ്റംബറിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രി പറഞ്ഞിരുന്നു.