സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

300 ബില്യണ് ഡോളര്‍ ഇലക്ട്രോണിക്‌സ് വ്യവസായമുള്ള ഒരു ട്രില്യണ് ഡോളര് ഡിജിറ്റല് സമ്പദ് വ്യവസ്ഥ ലക്ഷ്യം – മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരു: സെര്‍വര്‍, ഐടി ഹാര്‍ഡ്വെയര്‍ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം, അക്കാദമിക് എന്നിവയുമായി സര്‍ക്കാര്‍ സഹകരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.ഇവിടെ നടന്ന ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഞങ്ങളുടെ അഭിലാഷങ്ങള്‍ വ്യക്തമാണ് – 300 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്‌സ് വ്യവസായവും 2026 ഓടെ 1 ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും. ഡാറ്റാ സെന്ററുകള്‍, സെര്‍വറുകള്‍ മുതലായവ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഐടി ഹാര്‍ഡ്വെയര്‍ ഇക്കോസിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കും’ ‘അദ്ദേഹം പറഞ്ഞു.

ഐടി ഹാര്‍ഡ് വെയറിനായുള്ള പിഎല്‍ഐ സക്കീം ശ്രദ്ധാപൂര്‍വ്വമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനായി വ്യവസായികളുമായി ചര്‍ച്ച നടത്തി ഇന്‍പുട്ടുകള്‍ നേടി.സമ്പദ് വ്യവസ്ഥ അഭൂതപൂര്‍വ്വമായി ഡിജിറ്റലൈസ് ചെയ്തതിനാല്‍ ഇലക്ട്രോണിക് മാനുഫാക്ച്വറിംഗ് ഇക്കോസിസ്റ്റത്തില്‍ ഇന്ത്യ അതിവേഗം വളരുകയാണെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് സാന്നിധ്യം വിപുലീകരിക്കാന്‍ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആവാസവ്യവസ്ഥ വികസനത്തെ ഉത്തേജിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎല്‍ഐ 2.0 സ്‌ക്കീമിന് ആറുവര്‍ഷത്തെ കാലവാധിയാണുണ്ടാകുക. ഇതുവഴി 2430 കോടി രൂപയുടെ നിക്ഷേപവും 3.35 കോടി രൂപയുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു.

X
Top