![](https://www.livenewage.com/wp-content/uploads/2022/08/draupadi-murmu.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുകൾ കാരണം ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് രാഷ്ട്രപദി ദ്രൗപദി മുർമു. 74-ാമത് റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
റിപ്പബ്ലിക് ഡേ ആഘോഷദിനത്തിൽ നമ്മൾ കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഓർമ്മിക്കണമെന്ന് പറഞ്ഞ ദ്രൗപതി മുർമു, ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അബേദ്കറെ സ്മരിക്കുകയും ചെയ്തു.
സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമുണ്ട്. ഭരണഘടന നിലവിൽ വന്നതു മുതൽ ഇന്നുവരെ പല രാജ്യങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഇന്ത്യയുടേത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളും നമുക്കൊരുമിച്ച് ആഘോഷിക്കാം.
സർക്കാർ മുൻകൈയെടുത്ത ആത്മനിർഭർ പദ്ധതിയ്ക്ക് ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷങ്ങളിലായി വലിയ മുന്നേങ്ങളാണ് നമ്മൾ നടത്തിയത്. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം തുടങ്ങിയവ വെറും മുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ല.
ജി20 ഉച്ചകോടി ഇന്ത്യൻ ജനാധിപത്യത്തെ ഉയർത്തിക്കാട്ടാനുള്ള അവസരമാണ്. രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി സംഭാവനചെയ്ത എല്ലാ ജനങ്ങളേയും അഭിനന്ദിക്കുന്നു.
രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. സൈനികർ, അർധസൈനികർ, പോലീസ് സേന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഭിന്നിപ്പിക്കുന്നതിന് പകരം, പല സംസ്കാരങ്ങളും വിവിധ ഭാഷകളും നമ്മെ ഒന്നിപ്പിച്ചു. അതാണ് രാജ്യത്തിന്റെ സത്ത, രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.