Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് കരാര്‍ വന്നേക്കും

ന്യൂഡല്ഹി: പുതിയ ആണവനിലയങ്ങള് സ്ഥാപിക്കാന് ഇന്ത്യയും ഫ്രാന്സും തമ്മില് കരാര് വരുന്നു. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് ഇതുമായി ബന്ധപ്പെട്ട കരാറില് ഒപ്പുവെച്ചേക്കും.

ആഭ്യന്തര ആണവമേഖലയില് സഹകരണം വര്ധിപ്പിക്കാന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ജൈതാപുരിലെ ആണവനിലയത്തിന്റെ ശേഷി വികസിപ്പിക്കും. ആണവ നിലയമില്ലാത്ത ഒരു സംസ്ഥാനത്ത് പുതുതായി തുടങ്ങാനും ആലോചനയുണ്ട്. കര്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാണ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്.

കാര്ബണ് പുറന്തള്ളല് കുറയ്ക്കാന് ബദല് ഊര്ജസംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമാണ് ആണവോര്ജമേഖല വികസിപ്പിക്കാനുള്ള നീക്കങ്ങള്.

അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം ഫ്രാന്സും ആണവകാര്യങ്ങളില് ഇന്ത്യക്ക് പിന്തുണ നല്കുന്നുണ്ട്.

X
Top