
ന്യൂഡൽഹി: ചൈനയുടെ സൈനികശക്തിയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ സൈനിക ഉപകരണങ്ങളുടെ നിർമാണത്തിനും വികസനത്തിനും കൈകോർക്കാൻ പദ്ധതിയിട്ട് ഇന്ത്യയും ജപ്പാനും.
ലാവോസിന്റെ തലസ്ഥാനനഗരമായ വിയന്റിയാനിൽനടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജാപ്പനീസ് കൗൺസിലർ ജനറൽ നകതാനിയും തമ്മിൽനടന്ന യോഗത്തിലാണ് നിർദിഷ്ട ഉടമ്പടി ചർച്ച ചെയ്തത്.
സൈനിക ഹാർഡ്‌വേറുകളുടെ കോ-പ്രൊഡക്ഷൻ, കോ-ഡിവലപ്മെന്റ് എന്നിവയിൽ സഹകരണം വർധിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.