സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 82,985 കോടി രൂപയുടേതായി ഉയർന്നു

ന്ത്യയും ഒമാനും കൈകോർത്തതോടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വൻ വർധന. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിലുള്ള നൂറു കണക്കിന് സംരംഭങ്ങൾ ആണ് ഇപ്പോൾ ഒമാനിലുള്ളത്. രണ്ടു രാജ്യങ്ങളുടെയും ബിസിനസ് മുന്നേറുന്നു.

ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. അടുത്തിടെ ഇന്ത്യ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് വിവിധ മേഖലകളിൽ ഒന്നിലധികം കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചിരുന്നു.

സന്ദർശന വേളയിൽ ഒപ്പുവച്ച ശ്രദ്ധേയമായ കരാറുകളിൽ ഒമാനിലെ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രവും ഉൾപ്പെടുന്നു. ഇത് വിവരസാങ്കേതിക മേഖലയിലെ സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദത്തിന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിനിമയത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒമാനിലെ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും തമ്മിൽ മറ്റൊരു സുപ്രധാന ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.

രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ സഹകരണമുണ്ട്.

ഇന്ത്യയിൽ നിക്ഷേപം തുടരും
മൂന്നാമത്തെ ഒമാനി ഇന്ത്യ സംയുക്ത ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള മുൻകാല സംയുക്ത മ്യൂച്വൽ ഫണ്ടുകൾ വിജയമായതിനാലാണ് മൂന്നാമത്തെ ഫണ്ട് ‌ പ്രഖ്യാപിക്കുന്നതെന്ന് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡൻറ് അബ്ദുസ്സലാം അൽ മുർഷിദി വ്യക്തമാക്കിയിരുന്നു.

30 കോടി ഡോളറിൻേറതാണ് മൂന്നാമത്തെ ഫണ്ട്. ആദ്യത്തെ ഒമാനി-ഇന്ത്യൻ സംയുക്ത ഫണ്ട് 2011 ൽ ആണ് സ്ഥാപിച്ചത്. 10 കോടി ഡോളർ ആയിരുന്നു മൂല്യം. രണ്ടാമത്തെ ഫണ്ട് 2017 ൽ ആണ് സ്ഥാപിച്ചത് 23 കോടി ഡോളറായിരുന്നു മൂല്യം.

എസ്ബിഐയും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഒമാൻ-ഇന്ത്യ ജോയിൻറ് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന മേഖലകളിലേക്ക് നിക്ഷേപം നടത്തുന്നതാണ് ഫണ്ട്.

ഒമാനിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 998 കോടി ഡോളറിലെത്തി.

ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങളിൽ ശക്തമായ വളർച്ചയാണ് ഓരോ വർഷങ്ങളിലുമുള്ളത്.

സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നതിലേക്ക് ഒമാനും ഇന്ത്യയും തിരിയുന്നതിലൂടെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്കും നേട്ടങ്ങളുണ്ടാകും.

X
Top