പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഉഭയകക്ഷി വ്യാപാരം: 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും. ഈ ലക്ഷ്യവുമായി, നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാർ വിപുലീകരണ ചർച്ചകൾ നേരത്തേ അവസാനിപ്പിക്കാൻ ഇന്ത്യ-ആസ്‌ട്രേലിയ ധാരണയിലെത്തിയതായി റിപ്പോർട്ട്.

ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ആസ്‌ട്രേലിയൻ മന്ത്രി ഡോൺ ഫാരലും തമ്മിലുള്ള സംയുക്ത മന്ത്രിതല സമിതി യോഗത്തിലാണ് വിഷയം ചർച്ചയായത്.

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിനൊപ്പമാണ് ഫാരലും വന്നത്. കഴിഞ്ഞ വർഷം ഡിസംബർ 29ന് നടപ്പിൽവന്ന ഇന്ത്യ-ആസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ വിപുലീകരിക്കാൻ നിലവിൽ ചർച്ചകൾ നടന്നുവരുകയാണ്.

സാമ്പത്തിക ഇടപെടലിന്റെ ആദ്യ ഘട്ടമായിരുന്നു ഇ.സി.ടി.എ എന്നും ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിലേക്ക് ഉടനെത്തുമെന്നും ഗോയൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മാർച്ച് 10ന് നടന്ന ആദ്യ ഇന്ത്യ-ആസ്‌ട്രേലിയ ഉച്ചകോടിക്കുശേഷം ഈ വർഷത്തോടെ ഉടമ്പടിയിലെത്താൻ ഇരുപക്ഷവും നോക്കുകയാണെന്ന് അൽബനീസ് പറഞ്ഞു.

അടുത്ത മൂന്നുമാസത്തിനകം നടപടി പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 3000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവിലുള്ളത്.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 4500-5000 കോടി ഡോളറാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

X
Top