Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഏറ്റവും വലിയ എസ്എംഇ ഐപിഒ വിപണിയായി ഇന്ത്യ

മുംബൈ: വന്‍കിടക്കാര്‍ നഷ്ടം സമ്മാനിക്കുമ്പോള്‍ ഇന്ത്യന്‍ പ്രാഥമിക വിപണിയില്‍ ചെറിയ കമ്പനികള്‍ കളം വാഴുന്നു. ഫിനാന്‍സ് സ്റ്റാര്‍ട്ടപ്പായ പേടിഎമ്മിലും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യിലും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ സ്‌മോള്‍ക്യാപ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കളിലേയ്ക്ക് തിരിഞ്ഞു.100 ദശലക്ഷം ഡോളറിന് താഴെ വീതം സമാഹരിക്കുന്ന 92 സ്‌മോള്‍ക്യാപ് ലിസ്റ്റിംഗുകള്‍ക്കാണ് ഈ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്.

എസ്എംഇ ഐപിഒ സൂചിക ഈവര്‍ഷം 26 ശതമാനം ഉയരുകയും ചെയ്തു. നിഫ്റ്റി50 9 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്. ചെറുകിട, സ്ഥാപന നിക്ഷേപക പങ്കാളിത്തം എസ്എംഇ ഓഹരികള്‍ക്ക് പിന്തുണയാകുന്നു.

മോശം ട്രേഡിംഗ് ലിക്വിഡിറ്റിയും കുറഞ്ഞ വെളിപെടുത്തലുകളുമാണെങ്കിലും റീട്ടെയില്‍ നിക്ഷേപകര്‍ 100 മടങ്ങിലധികമാണ് ഓഫറുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഡ്രോണ്‍ നിര്‍മാതാക്കളായ ഐഡിയഫോര്‍ജ് ടെക്‌നോളജി ലിമിറ്റഡിന്റെ ഐപിഒയ്ക്ക് 106 മടങ്ങ് കൂടുതല്‍ ബിഡ്ഡുകള്‍ ലഭിച്ചപ്പോള്‍ ഉത്കാര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 102 മടങ്ങ് ബിഡ്ഡുകള്‍ നേടി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെല്‍ഹിവെറി ലിമിറ്റഡിന്റെയും മോശം പ്രകടനത്തെ തുടര്‍ന്നാണ് എസ്എംഇ ഐപിഒ കുതിച്ചുയര്‍ന്നത്. വില്‍പ്പന വിലയില്‍ നിന്ന് യഥാക്രമം 33 ശതമാനവും 18 ശതമാനവും ഇടിവിലാണ് മേല്‍പറഞ്ഞ കമ്പനികള്‍. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും 60 ശതമാനത്തിലധികം തകര്‍ച്ച നേരിട്ടു.

അതേസമയം സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് ചെറുകിട സ്ഥാപനങ്ങള്‍ ഓഹരികള്‍ വില്‍ക്കുന്നത്. പലിശ നിരക്കുയര്‍ന്നതോടെയാണിത്. 2018 ന് ശേഷമുള്ള ഉയര്‍ന്ന പലിശ നിരക്ക്, നേട്ടമുണ്ടാക്കുന്നതില്‍ നിന്നും അതേസമയം, ഓഹരികളെ തടയുന്നില്ല.

X
Top