Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യ – കാനഡ സ്വതന്ത്ര വ്യാപാര കരാർ ചർച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടേയും, കാനഡയുടേയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള വഴിതുറക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും, കാനഡയുടെ സാമ്പത്തിക വികസന മന്ത്രിയുമാണ് ആറാമത് ഇന്ത്യ കാനഡ വ്യാപാര നിക്ഷേപ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ, നിക്ഷേപ പ്രോത്സാഹനം, ഹരിത പദ്ധതികൾ, പ്രധാന ധാതുക്കൾ എന്നീ മേഖലകളിലെല്ലാം ചർച്ച നടത്തും. സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, നിക്ഷേപങ്ങൾ ഉദാരമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചർച്ചകളുടെ അജണ്ടയിൽപ്പെടും.

ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും ഇന്ത്യക്കാവശ്യമായ ഇറക്കുമതി സാധനങ്ങൾ പ്രശ്നങ്ങൾ കൂടാതെ ലഭിക്കുകയും ചെയ്യും.

X
Top