ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

പ്രതിദിനം ഒരു മില്യൺ ഡിജിറ്റൽ കറൻസി ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ

മുംബൈ: ഈവർഷം അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ലക്ഷ്യമിടുന്നു.

ഡിസംബറോടെ ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ആർ.ബി.ഐയുടെ പ്രതീക്ഷയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സി.ബി.ഡി.സി.

ഇത് സാധാരണ കറൻസി പോലെ തന്നെ വിനിമയം ചെയ്യാനും ഇടപാടുകൾ നടത്താനും സാധിക്കും. സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. പണമിടപാടുകൾക്ക് മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പോലെ ഡിജിറ്റൽ കറൻസിയും ഉപയോഗിക്കാമെന്ന് മാത്രം.

2022 നവംബർ 1ന് മൊത്തവ്യാപാര വിഭാഗത്തിനും 2022 ഡിസംബർ 1 ന് റീട്ടെയ്‌ലിനും വേണ്ടിയുള്ള സി.ബി.ഡി.സിയുടെ പൈലറ്റ് ടെസ്റ്റിംഗ് ഇന്ത്യ ആരംഭിച്ചിരുന്നു. ഡിജിറ്റൽ കറൻസികൾ ആഗോളതലത്തിൽ ഉപയോഗിക്കുന്നില്ല.

അതിനാൽ കൂടുതൽ വിപുലീകരണത്തിന് മുമ്പ് അതിന്റെ ആഘാതം മനസിലാക്കാൻ ആർ.ബി.ഐ പൈലറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്‌.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള 13 ബാങ്കുകളാണ് പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

കൂടുതൽ ഫിൻടെക്കുകളെയും ഡിജിറ്റൽ കറൻസി പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ആർ.ബി.ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ 1.4 ദശലക്ഷം ഉപയോക്താക്കൾ സി.ബി.ഡി.സി ഉപയോഗിക്കുന്നുണ്ട്.

X
Top