രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മൊബൈല്‍ ഫോണ്‍ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

മുംബൈ: മൊബൈല് ഫോണുകളുടെ നിര്മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില് നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല് ഫോണുകളുടെ വില കുറയും.

ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്, ലെന്സ്, പിന്ഭാഗത്തെ കവര്, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്മിച്ച വിവിധ പാര്ട്സുകള് എന്നിവ ഉള്പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.

സ്മാര്ട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും അയല് രാജ്യങ്ങളായ ചൈന, വിയറ്റ്നാം എന്നിവിടങ്ങളില് നിന്നുള്ള മത്സരം നേരിടുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രീമിയം മൊബൈല് ഫോണുകളുടെ നിര്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് സര്ക്കാര് ആലോചിക്കുന്നതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തിരുന്നു. ആപ്പിള് പോലുള്ള കമ്പനികള്ക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വര്ധിപ്പിക്കുകയും ചെയ്യും.

ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില് പ്രീമിയം സെഗ്മെന്റിലെ ഫോണുകള്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു.

X
Top