ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

മുംബൈ: ഉക്രൈനും റഷ്യയും തമ്മിലുണ്ടായ യുദ്ധത്തിനിടെ റഷ്യയ്ക്കെതിരായ ഉപരോധം കാരണം നേട്ടമുണ്ടായത് ഇന്ത്യക്കാണ്. കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിറ്റതോടെ ഇന്ത്യ വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്തു.

റഷ്യൻ ക്രൂഡ് വിതരണവും കുറഞ്ഞ അന്താരാഷ്‌ട്ര എണ്ണവിലയും കാരണം 2022-23നെ അപേക്ഷിച്ച് മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ 1.64 ലക്ഷം കോടി രൂപ മൂല്യമുള്ള വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

2022-23ൽ 12.60 ലക്ഷം കോടി മൂല്യമുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2023-24ൽ ഇത് 10.97 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2022-23 ൽ രാജ്യം 232.7 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ആണ് ഇറക്കുമതി ചെയ്തത്.

2022-23നെ അപേക്ഷിച്ച് 2023-24 ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ശരാശരി ചെലവ് കുറഞ്ഞു. വിലക്കുറവിൽ റഷ്യൻ എണ്ണ വാങ്ങിയതും ഇന്ത്യക്ക് ഗുണകരമായി. 2023-24 ൽ ഇന്ത്യൻ ബാസ്‌ക്കറ്റ് എന്ന് വിളിക്കപ്പെടുന്ന വിവിധ തരം ക്രൂഡ് ഓയിൽ ഇറക്കുമതികളുടെ ഇന്ത്യയുടെ ശരാശരി ചെലവ് ബാരലിന് 82.58 ഡോളറായിരുന്നു.

തൊട്ടു മുൻ സാമ്പത്തിക വർഷം ഇത് 93.15 ഡോളർ ആയിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി 2022-23ൽ 28.2 ബില്യൺ ഡോളറിൽ നിന്ന് 2023-24ൽ 25.1 ബില്യൺ ഡോളറായി കുറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ എൽപിജി, നാഫ്ത, ബിറ്റുമെൻ, എണ്ണ എന്നിവ ഉൾപ്പെടുന്നു.

ആഗോള ക്രൂഡ് ഓയിൽ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യ, 2023-24 ൽ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും മൊത്തം 47.4 ബില്യൺ ഡോളർ (62.2 മെട്രിക് ടൺ) ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു.

പ്രതിവർഷം 256.8 ദശലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) ശുദ്ധീകരണ ശേഷിയുള്ള ഇന്ത്യ 2023-24ൽ 261.5 മെട്രിക് ടൺ ക്രൂഡ് ഓയിലാണ് സംസ്കരിച്ചത്.

ഇന്ത്യയിൽ പൊതു-സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ഡസനോളം എണ്ണ ശുദ്ധീകരണശാലകളുണ്ട്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് സർക്കാർ നടത്തുന്ന മൂന്ന് വലിയ എണ്ണ ശുദ്ധീകരണശാലകൾ.

റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ് സ്വകാര്യ എണ്ണ ശുദ്ധീകരണശാലകൾ നടത്തുന്നത്.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെയും എൽഎൻ മിത്തൽ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് എച്ച്പിസിഎൽ-മിത്തൽ എനർജി.

X
Top