![](https://www.livenewage.com/wp-content/uploads/2022/08/india-economy.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ‘അങ്ങേയറ്റം ദുര്‍ബലമാ’ണെന്നും മികച്ച പിന്തുണ അതിന് ആവശ്യമാണെന്നും ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം ജയന്ത് ആര്‍ വര്‍മ്മ. നാല് എഞ്ചിനുകളുടെ അടിസ്ഥാനത്തില്‍, സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കയറ്റുമതി, സര്‍ക്കാര്‍ ചെലവ്, മൂലധന നിക്ഷേപം, സ്വകാര്യ ഉപഭോഗം.
ആഗോള മാന്ദ്യം കാരണം കയറ്റുമതിയ്ക്ക് പ്രധാന ചാലകശക്തിയാകാന്‍ കഴിയില്ല. സര്‍ക്കാര്‍ ചെലവുകള്‍ പരിമിതപ്പെട്ടു.സ്വകാര്യനിക്ഷേപത്തില്‍ വീണ്ടെടുപ്പ് പ്രതീക്ഷിക്കുകയാണെന്നും വളര്‍ച്ച അനിശ്ചിതത്വം മൂലധന നിക്ഷേപത്തില്‍ കുറവുണ്ടാക്കിയെന്നും വര്‍മ്മ പറഞ്ഞു.
അതിനാല്‍, സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാണ്. എല്ലാ പിന്തുണയും അതിന് ആവശ്യമാണ്.അതേസമയം മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയില്‍ മാന്ദ്യഭീഷണിയില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (അഹമ്മദാബാദ്) പ്രൊഫസറായ വര്‍മ്മ ചൂണ്ടിക്കാട്ടി.
2023 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമായി കുറയ്ക്കാന്‍ ഈ മാസം ആദ്യം, ആര്‍ബിഐ തയ്യാറായിരുന്നു. അതേസമയം ലോക ബാങ്ക് അതിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനമായി ഉയര്‍ത്തി. ആഗോള ആഘാതങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധം സമ്പദ് വ്യവസ്ഥ പ്രകടിപ്പിച്ചുവെന്ന് ലോകബാങ്ക് വിലയിരുത്തുന്നു.