ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലിസ്റ്റ് ചെയ്യാത്ത സ്റ്റാര്‍ട്ടപ്പുകളിലേയ്ക്കെത്തുന്ന 21 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം എയ്ഞ്ചല്‍ ടാക്സില്‍ പെടുത്തില്ല; രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ധനമന്ത്രാലയം

ന്യൂഡല്‍ഹി: യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല,ധനമന്ത്രാലയം അറിയിച്ചു. സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് ഈ രാജ്യങ്ങളില് നിന്നുള്ള നിക്ഷേപത്തിന് എയ്ഞ്ചല്‍ ടാക്‌സ് ബാധകമാകും.

ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഒഴികെയുള്ള, ലിസ്റ്റുചെയ്യാത്ത, കമ്പനികളിലെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും ഇക്കാര്യത്തില്‍ ഇളവ് തേടി.തുടര്‍ന്ന് എയ്ഞ്ചല്‍ ടാക്സിന് കീഴില്‍ വരാത്ത വിദേശ നിക്ഷേപ ക്ലാസുകള്‍ മെയ് 24 ന് ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു.

കാറ്റഗറി -1 എഫ്പിഐ, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന്‍ എന്നിവയുള്‍പ്പെടെ 21 നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ താമസിക്കുന്ന വിശാലമായ പൂള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെല്ജിയം, ഡെന്മാര്ക്ക്, ഫിന്ലാന്ഡ്, ഇസ്രായേല്, ഇറ്റലി, ഐസ്ലാന്ഡ്, ജപ്പാന്, കൊറിയ, റഷ്യ, നോര്വേ, ന്യൂസിലാന്ഡ്, സ്വീഡന് എന്നിവയാണ് വിജ്ഞാപനത്തില് പരാമര്ശിച്ച മറ്റ് രാജ്യങ്ങള്. സിബിഡിടി വിജ്ഞാപനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശ നിക്ഷേപം ഇന്ത്യയിലേയ്ക്ക് തിരിച്ചുവിടുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.

X
Top