ന്യൂഡല്‍ഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് തങ്ങളുടെ സോവറിന്‍ റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ധനകാര്യ ഉദ്യോഗസ്ഥര്‍ മൂഡീസ് എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ച നടത്തി. ശക്തമായ വളര്‍ച്ചാ കാഴ്ചപ്പാട്, പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയ്ക്കല്‍, മറ്റ് ശക്തമായ മാക്രോ ഇക്കണോമിക് അളവുകള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ എടുത്തുകാണിക്കുന്നത്.
വായ്പ, ഓഹരി വിറ്റഴിക്കല്‍, സംസ്ഥാന ബജറ്റുകള്‍ എന്നിവയും ചര്‍ച്ചയില്‍ പരാമര്‍ശവിഷയമായി. അതേസമയം കൂടിക്കാഴ്ച ഫലം കാണാന്‍ സാധ്യതയില്ലെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബാവിസ് പറഞ്ഞു.സര്‍ക്കാരുകളും റേറ്റിംഗ് ഏജന്‍സികളും തമ്മിലുള്ള കൂടിയാലോചകള്‍ സാധാരണമാണ്.
നേരത്തെ ഫിച്ച് റേറ്റിംഗ് ഏജന്‍സിയുമായും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സമാന ചര്‍ച്ചകള്‍ നടത്തിയിരുന്നു.എസ് ആന്‍ഡ് പിയും ഫിച്ചും ഇന്ത്യയ്ക്ക് ‘ബിബിബി-‘ റേറ്റുനല്‍കുമ്പോള്‍ മൂഡീസിന് ‘ബിഎഎ 3’ യാണുള്ളത്. ഇതെല്ലാം ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡിനെ സൂചിപ്പിക്കുന്നു.
അതേസമയം ഈ റേറ്റിംഗ് ഏജന്‍സികള്‍ക്ക് സുസ്ഥിര വളര്‍ച്ച കാഴ്ചപ്പാടാണുള്ളത്. ഇന്ത്യന്‍ ജിഡിപി വളര്‍ച്ച മൂഡീസ് കഴിഞ്ഞയാഴ്ച പറഞ്ഞു.നേരത്തെ 6.1 ശതമാനം പ്രവചിച്ച സ്ഥാനത്താണിത്.
സമാന പാദത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതീക്ഷിക്കുന്നത് 8 ശതമാനം വളര്‍ച്ചയാണ്.ഉയര്‍ന്ന സാധ്യതയാണ് രാജ്യത്തിനുള്ളത്. ആരോഗ്യകരമായ ആഭ്യന്തര കട സ്രോതസും മികച്ച റേറ്റിംഗും രാജ്യത്തെ ശക്തമാക്കുന്നു,മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് പിടിഐയോട് പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ വരുമാനം കുറയുന്നത് അപകട സാധ്യതയാണ്. താരതമ്യേന ഉയര്‍ന്ന കടമാണ് ഇന്ത്യക്കുളളത്. ജിഡിപിയുടെ 81.8 ശതമാനമാണ് സര്‍ക്കാറിന്റെ കടം.