2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

ഇന്ത്യ കൂടുതൽ പെട്രോളിയം ഉല്പന്നങ്ങൾ കയറ്റുമതി നടത്തുന്നത് നെതർലൻഡ്സിലേക്ക്

ഹൈദരാബാദ്: ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി ഏറ്റവും കൂടുതൽ നടന്നത് നെതർലൻഡ്സിലേക്ക്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യയുടെ നെതൽലാൻഡ്സിലേക്കുള്ള കയറ്റുമതി കുതിച്ചുയർന്നിട്ടുണ്ട്.

2024 ഏപ്രിൽ-മെയ് കാലയളവിൽ 3.9 ബില്യൺ ഡോളറുകളുടെ പെട്രോളിയം ഉല്പന്നങ്ങളാണ് കയറ്റുമതി നടത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ആകെ 14.29 ബില്യൺ ഡോളറുകളുടെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്.

ഏഷ്യയിലെ തന്നെ പ്രധാന എണ്ണശുദ്ധീകരണ ശാലകൾ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. പ്രതിവർഷം ഏകദേശം 250 മില്യൺ ടണ്ണാണ് ശേഷി. 23 റിഫൈനറികൾ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഇത്തരത്തിൽ ഒരു റിഫൈനിങ് ഹബ്ബ് ആയി മാറിയിരിക്കുകയാണ്.

റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്ത്യ റഷ്യയിൽ നിന്നും ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം വാങ്ങുന്നത് തുടരുകയാണ്. ഇത്തരത്തിൽ വാങ്ങുന്ന ക്രൂഡ് ശുദ്ധീകരിച്ച് പെട്രോളിയം ഉല്പന്നങ്ങൾ നിർമിച്ച് നടത്തുന്ന കയറ്റുമതിയുടെ തോത് വർധിച്ചിരിക്കുന്ന സാഹചര്യമാണ്.

ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള ഷിപ്മെന്റ് കഴിഞ്ഞ ഏപ്രിൽ-മെയ് കാലയളവിൽ 4.4 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.8 ബില്യൺ ഡോളറുകൾ എന്ന നിലയിലായിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഏറ്റവും കൂടുതൽ പെട്രോളിയം ഉല്പന്നങ്ങൾ കയറ്റുമതി നടത്തുന്ന രാജ്യം നെതർലൻഡ്സാണ്. പ്രധാനമായും പെട്രോൾ,ഡീസൽ എന്നിവയാണ് വില്പന നടത്തുന്നത്.

2024 ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ ആകെ പെട്രോളിയം ഉല്പന്ന കയറ്റുമതിയുടെ ഏകദേശം 25% നെതർലൻഡ്സിലേക്കായിരുന്നു. ഇത്തരത്തിൽ 1.74 ബില്യൺ ഡോളറുകളുടെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 73.6% വർധനവാണ്.

നേതർലാൻഡ്സിലേക്കുള്ള ഇന്ത്യയുടെ ഡീസൽ, ഏവിയേഷൻ ഫ്യുവൽ എന്നിവയുടെ കയറ്റുമതിയിലും വർധനവുണ്ട്. 2021 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടെ യഥാക്രമം 1152.5%, 480.6% എന്നിങ്ങനെയാണ് വർധനവുള്ളത്.

റഷ്യയിൽ നിന്നുള്ള ഇന്ധനത്തിന് നിരോധനമുള്ളളത് ഫലത്തിൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കാൻ കാരണമാവുകയായിരുന്നു.

ഇന്ത്യ കൂടുതലായി പെട്രോളിയം ഉല്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന മറ്റ് രാജ്യങ്ങളാണ് യു.എ.ഇ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യു.എസ്, മലേഷ്യ എന്നിവ.

X
Top