Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

ഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

വടകര: പത്തുവർഷംകൊണ്ട് രാജ്യം കയറ്റി അയച്ചത് 50 ലക്ഷം ടണ്‍ ചകിരിച്ചോർ. നേടാനായത് 13000 കോടി രൂപ.

നാളികേര ഉത്പന്നങ്ങളില്‍ ലോകവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഉത്തേജിതകരി (ആക്ടിവേറ്റഡ് കാർബണ്‍) പോലും പത്തുവർഷത്തെ കയറ്റുമതിയില്‍ ചകിരിച്ചോറിന് പിറകിലാണ്. ഇക്കാലയളവില്‍ 11898 കോടിയുടെ ഉത്തേജിത കരിയാണ് കയറ്റിയയച്ചത്.

തേങ്ങയുടെ തൊണ്ടില്‍നിന്ന് ചകിരി വേർതിരിച്ചെടുക്കുമ്ബോള്‍ കിട്ടുന്നതാണ് ചകിരിച്ചോർ. മുൻപൊക്കെ ഇത് തൊണ്ടുതല്ലുന്ന മില്ലുകളില്‍ കെട്ടിക്കിടന്ന് ദുരിതം വിതച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറി. കൃഷിയാവശ്യത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ആവശ്യക്കാരേറി.

ചെടികള്‍ നടാനും ചകിരിച്ചോറിനെ ഉപയോഗിക്കുന്നു. ഈർപ്പം പിടിച്ചുനിർത്താനുള്ള കഴിവാണ് മേന്മ. ഒരു കിലോ ചകിരിച്ചോറില്‍ എട്ടുലിറ്റർവരെ വെള്ളം സംഭരിക്കും.

അമേരിക്ക, ദക്ഷിണകൊറിയ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. ആഭ്യന്തര ഉപയോഗവും കൂടുകയാണ്.

കയറിനെക്കാള്‍ ഗ്ലാമർ
കയർ-കയറുത്പന്ന കയറ്റുമതിയില്‍ ചകിരിച്ചോറിന്റെ വിഹിതം 54.1 ശതമാനമാണ്. കഴിഞ്ഞ വർഷം 3396 കോടി രൂപയാണ് കയർമേഖലയുടെ കയറ്റുമതി മൂല്യം. ഇതില്‍ 1837 കോടിയും ചകിരിച്ചോറിന്റെ സംഭാവനയാണ്.

പത്തുവർഷം മുൻപ് 3.16 ലക്ഷം ടണ്‍ ചകിരിച്ചോറാണ് കയറ്റി അയച്ചതെങ്കില്‍ കഴിഞ്ഞവർഷം 7.05 ലക്ഷമായി. കയർ കയറ്റുമതി അതേസമയം, 25.7-ല്‍നിന്നും 14.2 ശതമാനത്തിലേക്ക് താഴ്ന്നു.

കേരളവിഹിതം കുറവ്
ചകിരിച്ചോർ കയറ്റുമതിയില്‍ കേരളത്തിന് വലിയ പ്രാതിനിധ്യമില്ല. തമിഴ്നാട്ടിലാണ് കൂടുതല്‍ യൂണിറ്റുകള്‍. ആന്ധ്രാപ്രദേശ്, ഒഡിഷ, കർണാടക എന്നിവിടങ്ങളിലും കയറ്റുമതിക്കായി പ്രവർത്തിക്കുന്ന ഒട്ടേറെ മില്ലുകളുണ്ട്.

അതേസമയം, കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ചകിരിച്ചോറിന് ആഭ്യന്തരമായി ആവശ്യം കൂടുന്നുണ്ട്.

X
Top