Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പഞ്ചസാര കയറ്റുമതി നിരോധനം അടുത്തവര്‍ഷം ഒക്ടോബര്‍ വരെ നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ 2023 ഒക്ടോബര്‍ വരെ നീട്ടിയിരിക്കയാണ് ഇന്ത്യ. ആഭ്യന്തര വിലയിലെ വര്‍ദ്ധനവ് തടയാന്‍ മെയ് മാസത്തിലാണ് രാജ്യം കയറ്റുമതി നിരോധിച്ചത്. നിരോധന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്.

ഈ വര്‍ഷം റെക്കോര്‍ഡ് പഞ്ചസാര വിളവ് ഉല്‍പ്പാദിപ്പിക്കുമെന്നും 8 ദശലക്ഷം ടണ്‍ വരെ കയറ്റുമതി ചെയ്യാന്‍ ഇതോടെ രാജ്യം പ്രാപ്തമാകുമെന്നും സര്‍ക്കാര്‍ ഈയിടെ അറിയിച്ചിരുന്നു. പഞ്ചസാര കയറ്റുമതി 109.8 എല്‍എംടിയാക്കി ഉയര്‍ത്താന്‍ സെപ്തംബര്‍ പാദത്തില്‍ രാജ്യത്തിനായി. 35.9 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് കഴിഞ്ഞപാദത്തില്‍ രാജ്യം ഉത്പാദിപ്പിച്ചത്.

ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കി. ബ്രസീലിനെയാണ് ഇക്കാര്യത്തില്‍ രാജ്യം പിന്തള്ളിയത്. കരിമ്പുത്പാദനത്തിലും ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ -സെപ്റ്റംബര്‍ സീസണില്‍ 5,000 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) കരിമ്പാണ് രാജ്യം ഉത്പാദിപ്പിച്ചത്.

X
Top