2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ജിഡിപിയിൽ നിറംമങ്ങിയിട്ടും ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുന്നു

ന്യൂഡൽഹി: ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ ഏതാനും പാദങ്ങളായി (ത്രൈമാസം) ഇന്ത്യ തന്നെയാണ് ഒന്നാമതും.

രാഷ്ട്രീയ, സാമ്പത്തികരംഗത്തെ ഇന്ത്യയുടെ ബദ്ധവൈരിയും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയുമായ ചൈനയ്ക്ക് 4.6% വളരാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ 18 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയുമാണിത്. 5% വളരുമെന്നായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതീക്ഷ.

ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിന്റെ 2.8% വളർച്ച മാത്രം. യുകെ 0.1%, ജപ്പാൻ 0.3%, ജർമനി 0.1%, റഷ്യ 3.2%, ഫ്രാൻസ് 0.4%, ഇന്തോനീഷ്യ 4.95%, സൗദി അറേബ്യ 2.8% എന്നിങ്ങനെയുമാണ് വളർന്നത്.

ഇന്ത്യ ജൂലൈ-സെപ്റ്റംബറിൽ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. വളർച്ച കുറയുമെങ്കിലും 6.2 ശതമാനത്തിന് താഴേക്ക് അത് പോകില്ലെന്നായിരുന്നു ഒട്ടുമിക്ക റേറ്റിങ്, ധനകാര്യ ഏജൻസികളും പ്രവചിച്ചിരുന്നതും.

എന്നാൽ, വളർച്ചാനിരക്ക് ആ പ്രവചനങ്ങളെയെല്ലാം മറികടന്ന് കൂടുതൽ താഴുകയായിരുന്നു. മാനുഫാക്ചറിങ്, മൈനിങ് മേഖലകളുടെ തളർച്ചയാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്. അതേസമയം, കാർഷിക മേഖല വളർച്ച മെച്ചപ്പെടുത്തിയത് നേരിയ ആശ്വാസവുമായി.

X
Top