ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

റഷ്യന്‍ എണ്ണ വിലക്കുറവില്‍, വാങ്ങല്‍ വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കൂടുതല്‍ വിലക്കുറവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് ലഭ്യമാകുന്നതായി റിപ്പോര്‍ട്ട്. ചെറുകിട അന്താരാഷ്ട്ര കമ്പനികളുടെ വിപണി പ്രവേശത്തോടെയാണ് ഇത് സാധ്യമാകുന്നത്. കുറഞ്ഞ വിലയില്‍ എണ്ണ വാഗ്ദാനം ചെയ്യുന്ന ഇത്തരം കമ്പനികളുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ കരാറിലെത്തിയെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദ്യോഗസ്ഥ ഇടപെടല്‍ കുറവായതോടെ ഡിസ്‌ക്കൗണ്ട് തുകയില്‍ എണ്ണവില്‍ക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് സാധിക്കുന്നു. ‘ഡിസ്‌ക്കൗണ്ടില്‍ എണ്ണ ലഭ്യമാകുന്നത് കാരണം
അധികം അറിയപ്പെടാത്ത ഇത്തരം വ്യാപാരികളുമായി ഇടപഴകാന്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ തയ്യാറാണ്,’ വന്ദ ഇന്‍സൈറ്റ്‌സിന്റെ സ്ഥാപകയായ വന്ദന ഹരി പറഞ്ഞു. ഇത്തരം പുതു വ്യാപാരികള്‍ ബാരലിന് 8 ഡോളര്‍ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

ഗ്‌ലെന്‍കോര്‍ പിഎല്‍സി, ഗണ്‍വോര്‍ ഗ്രൂപ്പ് തുടങ്ങിയ വലിയ കമ്പനികളെ ഒഴിവാക്കിയാണ് രാജ്യം താരതമ്യേന പുത്തുന്‍ കൂറ്റുകാരായ വെല്‍ബ്രെഡ്, കോറാല്‍ എനര്‍ജി, എവറസ്റ്റ് എനര്‍ജി തുടങ്ങിയ കമ്പനികളുമായി കാരാറിലെത്തിയത്.അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ പറയുന്നതനുസരിച്ച്, രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിദിനം 450,000 ബാരലുകളാണ് ജൂലൈയില്‍ വിലക്കുറവില്‍ കരസ്ഥമാക്കിയത്.

കഴിഞ്ഞ മാസത്തേക്കാള്‍ 44% കൂടുതലാണ് ഇത്. റഷ്യന്‍ ബാരലുകളുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് മൊത്തത്തില്‍ 3% ഉയര്‍ന്ന് പ്രതിദിനം 1 ദശലക്ഷം ബാരലായി. സ്വകാര്യ ഇന്ത്യന്‍ കമ്പനികളും ഡിസ്‌ക്കൗണ്ട് റേറ്റിലുള്ള എണ്ണയ്ക്കായി ചെറിയ റഷ്യന്‍ കമ്പനികളെ ആശ്രയിക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് , റോസ്‌നെഫ്റ്റ് പിന്തുണയുള്ള നയാര എനര്‍ജി ലിമിറ്റഡ് എന്നിവ ചെറിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വാങ്ങലുകള്‍ ഇരട്ടിയാക്കി.

ഇന്ത്യയ്ക്ക് എണ്ണവില്‍ക്കുന്ന കാര്യത്തില്‍, പരമ്പരാഗത എണ്ണവിതരണക്കാരായ സൗദി അറേബ്യയെ ബഹുദൂരം പിന്നിലാക്കാനും റഷ്യക്കായി. ഇന്ത്യയിലെ റിഫൈനര്‍മാര്‍ വിലകുറഞ്ഞ റഷ്യന്‍ ബാരലുകള്‍ വിഴുങ്ങുകയാണെന്നും ഉക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ് ഒരിക്കലും സംഭവിക്കാത്തതാണിതെന്നും ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് പ്രതിദിനം ശരാശരി 1.2 ദശലക്ഷം ബാരലാണെന്ന് ഡാറ്റ കാണിക്കുന്നു, രാജ്യത്തേക്ക് ഒഴുകുന്ന ക്രൂഡിന്റെ നാലിലൊന്നാണ് ഇത്. ഇറാഖിന്റെ ഇന്ത്യയിലേയ്ക്കുള്ള പ്രതിദിന വിതരണം ഏകദേശം 1.01 ദശലക്ഷം ബാരലാണ്.

സൗദി അറേബ്യയുടേത് പ്രതിദിനം 662,000 ബാരലുമാണ്. ഇറാഖിന്റെയും സൗദി അറേബ്യയുടേയും പങ്ക് തട്ടിയെടുത്താണ് റഷ്യ, ചൈനീസ് ഇന്ത്യന്‍ വിപണികള്‍പിടിച്ചടക്കുന്നതെന്നും ബ്ലുംബര്‍ഗ് നിരീക്ഷിക്കുന്നു. ഇന്ത്യയിലേക്കുള്ള ഇറാഖ്, സൗദി അറേബ്യ സംയുക്ത വിതരണം ഇതിനോടകം പ്രതിദിനം 500,000 ബാരല്‍ കുറഞ്ഞിട്ടുണ്ട്.

X
Top